ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ വീട് വേശ്യാലയമാണെന്ന് കണ്ടെത്തല്‍. പെണ്‍വിഷയത്തില്‍ വിവാദങ്ങളുണ്ടാക്കി ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബെര്‍ലുസ്കോണിയുടെ പുതിയ വിവാദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വീടുമായി ബന്ധപ്പെട്ട വേശ്യാവൃത്തിക്കായി ഒരു സ്ത്രീയെ സമീപിച്ചത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള ബെല്ലി ഡാന്‍സറെ പ്രധാനമന്ത്രിയുടെ വീട്ടിലെ രാത്രിപാര്‍ട്ടിക്കായി ബുക്ക് ചെയ്യുമ്പോള്‍ രണ്ടുപേര്‍ പിടിയിലാകുയായിരുന്നു.
പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തും ടിവി ന്യൂസ് വായനക്കാരനുമായ എമിലിയോ ഫെഡേ, ലീല മോറ എന്നിവര്‍ക്കുവേണ്ടിയാണ് പണവും സ്വര്‍ണ്ണവും ഉള്‍പ്പെടെയുള്ള പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സ്ത്രീകളെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള അറിവോടെയാണ് ഇത് സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. റീജിയണല്‍ കൗണ്‍സിലര്‍ നിക്കോളെ മിനേറ്റിയും കേസില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് അറിയുന്നത്. ബെല്ലി ഡാന്‍സറോട് പ്രധാനമന്ത്രിയുടെ മുമ്പാകെ നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത് മിനേറ്റിയാണ് എന്നാണ് ആരോപിക്കപ്പെടുന്നത്.
സുഹൃത്തുകള്‍ക്ക് വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ പ്രധാനമന്ത്രിയുടെ വീട് സൗജ്യമായി നല്‍കിയെന്നതാണ് ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനം. മിലാനിലെ പ്രധാനമന്ത്രിയുടെ വീട്ടില്‍ നടന്ന വേശ്യാവൃത്തിയുടെ കഥയാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പത്രങ്ങള്‍ ആഘോഷിക്കുന്നത്. വിവാദങ്ങള്‍ അത്ര പുത്തിരിയല്ലാത്ത ബെര്‍ലുസ്കോണി പതിവുപോലെ സംഭവങ്ങളെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 2010ല്‍ പതിനേഴ് വയസ് മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുമായി രതിയിലേര്‍പ്പെട്ട കുറ്റത്തിന് വിചാരണ നേരിടുന്ന ബെര്‍ലുസ്കോണിയെ ഈ സംഭവുംകൂടി പുറത്തുവന്നതോടെ മാദ്ധ്യമങ്ങള്‍ കുരിശില്‍ കയറ്റാന്‍ തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല