ബെല്‍ജിയം: ബെല്‍ജിയം ഗ്രാന്‍പ്രിയില്‍ റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാംപ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന് പോള്‍ പൊസിസഷന്‍. ഇരുപത്തിനാല് കാരനായ ജര്‍മ്മന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ പോള്‍ പൊസിസഷനാണിത്. സീസണിലെ ഒന്‍പതാമത്തെയും.
മക്‌ലാരന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടും വെറ്റലിന്റെ ആസ്‌ട്രേലിയ്ന്‍ ടീം മേറ്റ് മാര്‍ക്ക് വെബ്ബര്‍ മൂന്നും സ്ഥാനങ്ങളിലെത്തി. ഫെരാരിയുടെ ഫിലിപ്പോ മാസ, മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഏഴ്തവണ ഫോര്‍മുല വണ്‍ ചാംപ്യനായ മൈക്കല്‍ ഷുമാക്കറുടെ തിരിച്ച് വരവ് ദയനീയമായി. ആദ്യലാപ്പില്‍ തന്നെ ഷുമാക്കറുടെ കാര്‍ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല