സ്വന്തം ലേഖകന്‍: ബെല്‍ജിയത്തില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചു, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സിലെ പ്രധാന വിമാനത്താവളമായ സാവെന്തം വിമാനത്താവളത്തിലാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. 35 ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും.
വിമാനത്താവളത്തിലെ ഡിപ്പാര്‍ചല്‍ വിഭാഗത്തിലാണ് ആദ്യം സ്‌ഫോടനങ്ങളുണ്ടായത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറുന്നതിനിടെയായിരുന്നു സ്‌ഫോടനങ്ങള്‍. ഇതേതുടര്‍ന്ന് വിമാനത്താവളം താത്ക്കാലികമായി അടച്ച് യാത്രക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.ഇതോടൊപ്പം വിമാനത്താവളത്തിലെ മെട്രോ റെയില്‍ സ്‌റ്റേഷനിലും സ്‌ഫോടനമുണ്ടായി. വെടിവയ്പുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങള്‍ക്കു സമീപമാണ് സ്‌ഫോടനം നടന്ന മെട്രോ സ്‌റ്റേഷന്‍.
നവംബറില്‍ നടന്ന പാരീസ് ആക്രമണക്കേസിലെ മുഖ്യ പ്രതി സല അബ്‌ദെസലാമിനെ ബ്രസ്സല്‍സില്‍ നിന്ന് പിടികൂടിയതിന്റെ തൊട്ടു പുറകെയാണ് സ്‌ഫോടനം. അറസ്റ്റിലുള്ള പ്രതിഷേധമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. വിമാനത്താവളത്തില്‍ ഒരു കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നതും യാത്രക്കാര്‍ ഭയന്ന് ചിതറിയോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 30 ന് ബല്‍ജിയം സന്ദര്‍ശിക്കാനിരിക്കെയാണ് സഫോടനം. എന്നാല്‍ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല