സാബു ചുണ്ടക്കാട്ടില്‍: അമ്പത് നോമ്പിന്റെ പുണ്ണ്യവുംപേറി ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സമൂഹം വിശുദ്ധവാര തിരുക്കര്‍മ്മങ്ങല്‍ക്കായി ഒരുങ്ങി. പെസഹാദിനമായ മാര്‍ച്ച് 24ാം തിയതി ഉച്ചകഴിഞ്ഞു 4 മണിക്ക് ബെല്‍ഫാസ്റ്റ് St Paul’s ടെവാലയത്തില് വച്ച് കാലുകഴുകള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും.
ദുഖവെള്ളിയാഴ്ചയായ 25 ാം തിയതി രാവിലെ 11 മണിക്ക് കുരിശിന്റെ വഴി നടത്തി വിശ്വാസിസമൂഹം ഡഔണ്‍പാത്രിക്കിലെ സോള്‍ മല കയറും. തുടര്‍ന്ന് അടിവാരത്തിലെ ഹാളില്‍ വച്ച് പീഡാനുഭവചരിത്ര വായനയും, ദുഖവെള്ളി സന്ദേശവും, വിശുദ്ധ കുരിശിന്റെ ചുംബനവും, കുര്‍ബാന സ്വീകരണവും, നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും.
ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ 26 ാം തിയതി ശനിയാഴ്ച്ചരാത്രി 11 മണിക്ക് ഉയിര്‍പ്പ് തിരുക്കര്‍മ്മാങ്ങളോടെ ആരംഭിക്കും. പ്രദക്ഷിണത്തെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍എഗ്ഗ് വിതരണവും ഉണ്ടായിരിക്കും.
യേശുവിന്റെ പീഡാസഹന ഉതഥാന രെഹസ്യങ്ങളെ ധ്യാനിച്ച് ആത്മവിശു ധീകരണംനേടാന്‍ ഏവരെയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളിലേക്ക് മോണ്‍. ആന്റണി പെരുമായന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല