സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റ് സീറോമലബാര്‍ സമൂഹം ഫിനഗി സെ. ആന്‍സ് ദേവാലയത്തില്‍ വച്ച് മര്‌തോമാസ്ലിഹയുടെ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മോണ്‍. ആന്റണി പെരുമായന്‍ രൂപം വെഞ്ചിരിച്ചതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ആരംഭമായി. പ്രസുദേന്തിമാരായ റോയി, ജോസ്, ജോര്‍ജ്ജ്, തോമസ്, എബി, പോള്‍, റോബിന്‍സണ്‍, ജിന്‍സന്‍, അമല്‍, ജോര്‍ജ്ജ്കുട്ടി, രാജു, ടിറ്റോ എന്നിവര്‍ വെഞ്ചിച്ച കിരീടവും തിരിയും ഏന്തി അള്‍ത്താരയ്ക്കു മുന്നില്‍ കാര്മ്മികരോടൊപ്പം പ്രദക്ഷിണമായി അണഞ്ഞു. ഫാ. പോള്‍ മൊേരലി തിരുനാള്‍ ബലി അര്‍പ്പിക്കുകയും മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.
കുര്‍ബാനയ്ക്ക് ശേഷം ദേവാലയം ചുറ്റി ആഘോഷമായ പ്രദക്ഷിണം നടന്നു. കേരള ബീട്‌സിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം തിരുനാളിന് കൊഴുപ്പേകി. പ്രദക്ഷിണം പള്ളിയില്‍ തിരിചെത്തിയതിനുശേഷം 2017 ലേക്കുള്ള 12 പ്രസുദേന്തിമാരുടെ വാഴ്ച നടത്തി. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ വാഴവോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപനമായി. അയരലണ്ടിന്റെയും ഇംഗ്ലണ്ടിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കും തിരുനാളിന് നേതൃത്വം നല്‍കിയ പ്രസുദേന്തിമാര്‍ക്കും കമ്മിറ്റിഅംഗങ്ങള്‍ക്കും എല്ലാ വിശ്വാസികള്‍ക്കും മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു. ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ ‘ എന്ന് പറഞ്ഞ് ഉതഥിതനായ യേശുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ മര്‌തോമാസ്ലിഹയുടെ വിശ്വാസം പ്രവാസികളായ ഏവരുടെയും വിശ്വാസജീവിതത്ത്തിനു ഉണരവേകുന്നതായിരുന്നു ഈ തിരുനാള്‍ ആഘോഷം. സെ. ആന്‍സ് പള്ളി ഹാളില്‍ പ്രസുദേന്തിമാര്‍ ഒരുക്കിയ സ്‌നേഹവിരുന്നോടെ പുതുഞായര്‍ തിരുനാളിന് സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല