സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തില്‍ പെസഹാവ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും സമുചിതമായി കൊണ്ടാടി.
പെസഹാവ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ബെല്‍ഫാസ്റ്റ് സെ.പോള്‍സ് ദേവാലയത്തില്‍ വച്ച് മോണ്‍. ആന്റണി പെരുമായന് വിവിധ യൂനിട്ടുകളില്നിന്നും മാസ്സിന്റെറില്നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകി. തുടര്‍ന്ന് പാരിഷ് ഹാളില്‍ ഒരുമിച്ചു കൂടി അപ്പം മുറിച്ചു പെസഹാ ആചരണം നടത്തി.
നമ്മുടെ കര്‍ത്താവിന്റെ പീഢാസഹനത്തെ അനുസ്മരിച്ചുകൊണ്ട് ഡഊണ് പാത്രിക്കിലെ സോള്‍ മലയുടെ അടിവാരത്തില്‍ ഒരുമിച്ചു കൂടിയ ഭക്തജനങ്ങള്‍ കുരിശിന്റെ വഴി പ്രാര്‍ഥിച്ചു മല കയറി. നാട്ടില്‍ നോമ്പ് നോറ്റ് മലയാറ്റൂര്‍ മല കയറുന്ന അനുഭവം ഉണര്‍ത്തുന്നതായിരുന്നു അത്. അതിനുശേഷം പീഢാനുഭവ വായനയും, വിശുദ്ധ കുരിശിന്റെ വന്ദനവും, ദിവ്യകാരുണൃ സ്വീകരണവും, റവ. ഫാ. പോള്‍ മോരെലിയുടെ ദുഃഖ വെള്ളി സന്ദേശവും ഉണ്ടായിരുന്നു.
നോര്‍ത്തേന്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ നൂറുകണക്കിന് മലയാളികളുടെ പ്രാര്‍ത്ഥനാ ജപം സോള്‍ മലയുടെ പരിസരങ്ങളെ ഭക്തിസാന്ദ്രമാക്കി. നോമ്പുകാല അരൂപിയില്‍ യേശുവിന്റെ പീഢാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ച് കുരിശിന്റെ വഴിയിലൂടെ നടക്കുവാന്‍ വന്നണഞ്ഞ ഏവര്‍ക്കും മോണ്‍. ആന്റണി പെരുമായന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ടെവാലയത്തില്വച്ചു നടന്ന ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ യുവജങ്ങളുടെ ക്രിയാത്മകതയുടെയും സഹകരണത്തിന്റെയും ദൃശൃാവിഷ്ക്കാരമായി . ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയില്‍ ഒരുക്കപ്പെട്ട യേശുവിന്റെ കല്ലറ മലയാളികളുടെ മാത്രമല്ല തദേശവാസികളായ ഐറിഷ് ജനതയുടെയും പ്രസംക്ക് കാരണമായി. പള്ളി വികാരി വെ. റവാ. ഫാ. ടോണി െഡവ്ലിനും, സീറോ മലബാര്‍ ചാപ്ലിന് മോണ്‍. ആന്റണി പെരുമായനും യുവ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിലെ നേതൃപാടവത്തെ ശ്ലാഘിച്ചു.
ഉയിര്പ്പ്തിരുക്കര്മങ്ങള്ക്ക്ശേഷം നടത്തിയ പള്ളി ചുറ്റി പ്രദക്ഷിണത്തിനും, ദിവ്യ ബലിക്കും ശേഷം പാരിഷ് ഹാളില്‍ ഈസ്റ്റ്ര് എഗ്ഗ് വിതരണവും ഉണ്ടായിരുന്നു.
യേശുവിന്റെ പീഢാസഹനമരണോതഥാനങ്ങളെ ധ്യാനിച്ച് ആത്മവിശുദ്ധീകാരണം നേടാനും ഒരുമയുടെയും കൂട്ടായ്മയുടെയും അനുഭവം സ്വായത്തമാക്കാനും വന്നണഞ്ഞ മലയാളിസമൂഹത്ത്തിനും, വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വിജയകരമാക്കാന്‍ യത്നിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഫാ. പോള്‍ മോരെലിക്കും സീറോമലബാര്നാഷണല് കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായാന് നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല