ന്യൂദല്‍ഹി: കൊല്ലപ്പെടുന്നതിന് മുമ്പ് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ യു.എസ് അംബാസിഡറെ കണ്ട് തനിക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. എന്നാല്‍ യു.എസ് അംബാസിഡര്‍ ഈ ആവശ്യം നിരസിക്കുകയും ജനറല്‍ പര്‍വേസ് മുഷറഫിനെ അനുകൂലിക്കാന്‍ ബേനസീറിനോട് ആവശ്യപ്പെടുകയും ചെയ്തതായി വിക്കിലീക്ക്സ് രേഖകളില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് മതിയായ സുരക്ഷ നല്കണമെന്നുംമാവശ്യപ്പെട്ട് ബേനസീര്‍ ഒരു കത്തെഴുതി യു.എസ് അംബാസിഡര്‍ ആന്‍ ഡബ്ല്യൂ പാറ്റേഴ്സണിനു നല്കി. ഭൂട്ടോ കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുമ്പായിരുന്നു ഇത്. എന്നാല്‍ തന്നെ വധിക്കാന്‍ പദ്ധതിയിടുന്നു എന്ന് ബേനസീര്‍ ആരോപിക്കുന്ന പാക്ക് ജനറല്‍ പര്‍വേസ് മുഷറവുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് യു.എസ് നിര്‍ദേശം നല്‍കിയത്.
2007 ഒക്ടോബര്‍ 18ന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി കറാച്ചിയില്‍ നടത്തിയ റാലിക്കുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബേനസീര്‍ സുരക്ഷ ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല