ഷൈജു കെ. ജോസഫ്
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷി കായിക ദിനാഘോഷങ്ങള്‍ ഏവര്‍ക്കും ആവേശകരമായി. വൈന്‍ കമ്മ്യൂണിറ്റി സ്‌ക്കൂളില്‍ നടന്ന മത്സരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം ഉദ്ഘാടനം ചെയ്തു.
സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടന്ന നിരവധി മത്സര ഇനങ്ങള്‍ കായിക ദാനാഘോഷത്തിന് മാറ്റ് കൂട്ടി. അസോസിയേഷന്‍ സെക്രട്ടറി ഷൈജു.കെ.ജോസഫ്, ട്രഷറര്‍ സിബി വര്‍ഗ്ഗീസ്, വെസ് പ്രസിഡന്റ് മനോജ് സി.ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി, സജിമോന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ മത്സരപരിപാടികള്‍ നിയന്ത്രിച്ചു.
അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ദമ്പതികള്‍ക്കും വേണ്ടി നടന്ന മത്സരങ്ങള്‍ കായിക ദിനത്തിന് മാറ്റ് കൂട്ടി.
പരിപാടികളുടെ സമാപനം കുറിച്ച്‌കൊണ്ട് ആണ്‍ കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ഫുട്‌ബോള്‍ മത്സരങ്ങളും ഉണ്ടായിരുന്നു. അസോസിയേഷന്‍ ഭാരവാഹികളായ ജോണി, ജോസഫ്, ലിജു ടോം, ഷാജി ഫിലിപ്പ്, ടോണി ജോണ്‍, രാജു കുഞ്ചെറിയ, ബിജു കണാരപ്പള്ളി, വിന്‍സന്റ് പോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല