ഷൈജു. കെ. ജോസഫ്
ബേസിംഗ് സ്റ്റോക്കില്‍ ഭാരതത്തിന്റെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും നമ്മുടെ അമ്മയായ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും സംയുക്തമായി കൊണ്ടാടുന്നു. ബേസിംഗ് സ്റ്റോക്ക് സെന്റ് ബീഡ്‌സ് പള്ളിയില്‍ ആഗസ്റ്റ് 13 ശനിയാഴ്ച്ച വൈകിട്ട് 3 ന് റവ: ഫാ: ഫ്രാന്‍സിസ് ഐക്കരപ്പറമ്പില്‍ , സി എം ഐ യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന. തുടര്‍ന്ന് വാദ്യമേളങ്ങളോടുകൂടിയ തിരുനാള്‍ പ്രദക്ഷിണവും നടക്കും. അതിനെ തുടര്‍ന്ന് നേര്‍ച്ച സദ്യ വിതരണത്തോടെ തിരുനാളിന് സമാപനം കുറിക്കും.
തിരുനാളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ സണ്ണി മരിയന്‍ (07737262824) മായി ബന്ധപ്പെടുക.
Address
St.Bede’s Catholik Church
Popley Way
Basingstoke
RG 24 9 DX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല