ഷൈജു.കെ ജോസഫ്
ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈസ്റ്റര്‍വിഷു ആഘോഷങ്ങളും അസോസിയേഷന്റെ 4ാമത് വാര്‍ഷികാഘോഷ പരിപാടികളും മെയ് 7ാം തീയ്യതി ശനിയാഴ്ച നടന്നു. വൈന്‍ കമ്മ്യൂണിറ്റി സ്‌ക്കൂളില്‍ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് സജീഷ് ടോം ഉദ്ഘാടനം ചെയ്തു.
‘ മണ്ണിനെ കീഴടക്കി, മണ്ണില്‍ പൊന്നുവിളയിച്ച മനുഷ്യന്റെ വിജയത്തിന്റെ ഉത്സവമാണ് വിഷു എങ്കില്‍, മണ്ണിന്റെ ബന്ധനങ്ങളെ കീഴടക്കി. വിണ്ണിലേക്കുയര്‍ന്ന ദൈവപുത്രന്റെ മഹത്വത്തിന്റെ തിരുനാളാണ് ഈസ്റ്ററെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പ്രസിഡന്റ് പറഞ്ഞു.
അസോസ്സിയേഷന്റെ ജനറല്‍ സെക്രട്ടറി ഷൈജു.കെ.ജോസഫ് യോഗത്തിന് സ്വാഗതവും വൈസ് പ്രസിഡന്റ് മനോജ്.സി.ജോര്‍ജ് നന്ദിയും പറഞ്ഞു. ട്രഷറര്‍ സിബി വര്‍ഗ്ഗീസും വേദിയില്‍ സന്നിഹിതനായിരുന്നു.
നിരവധി പുതുമകള്‍ നിറഞ്ഞ ഇത്തവണത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ അംഗങ്ങള്‍ക്കെല്ലാം വളരെ ആസ്വാദ്യകരമായിരുന്നു. ഒന്നാം സ്ഥാനമായി സ്വര്‍ണ്ണനാണയം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ റാഫിള്‍ നറുക്കെടുപ്പ് ആവേശകരമായിരുന്നു. സമയ നിഷ്ടപാലിക്കുന്ന കുടുംബത്തിനുള്ള പ്രത്യേക സമ്മാന പ്രഖ്യാപനത്തിന് വളരെ നല്ല പ്രതികരണമാണ് അംഗങ്ങളില്‍ നിന്നു ലഭിച്ചത്. കൃത്യസമയത്തു തന്നെ പരിപാടികള്‍ ആരംഭിക്കുവാന്‍ ഇതു സഹായകരമായി എന്ന് പ്രസിഡന്റ് സജീഷ് ടോം, ജനറല്‍ സെക്രട്ടറി ഷൈജു.കെ.ജോസഫ് എന്നിവര്‍ അറിയിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ക്കിടയില്‍ രസകരമായ അവസരങ്ങള്‍ ഒരുക്കികൊണ്ട് ചില ഭാഗ്യസമ്മാനങ്ങളും നല്‍കുകയുണ്ടായി. അസോസിയേഷനില്‍ ആദ്യമായി ചൈനീസ് വിഭവങ്ങള്‍കൊണ്ട് ഭക്ഷണം ഒരുക്കിയതും, പ്രായഭേദമന്യേ എല്ലാവരേയും ആനന്ദിപ്പിച്ചു.
വൈകുന്നേരം 4 മണിയോടെ സമാപിച്ച പരിപാടികള്‍ക്ക് ഭരണസമിതി അംഗങ്ങളായ ലിജു ടോം, ജോണി ജോസഫ്, ഷാജി ഫിലിപ്പ്, സജി ജോസഫ്, സോണി കുര്യന്‍, ടെറ്റസ് തോമസ്, ടോണി ജോണ്‍, വിന്‍സന്റ് പോള്‍, രാജു കുഞ്ചെറിയ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല