ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷനും ബേസിംഗ് സ്റ്റോക്ക് വടംവലി ടീമിേെന്റയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള് യു.കെ. വടംവലി ടൂര്‍ണ്ണമെന്റില്‍ തെമ്മാടി വൂസ്റ്റര്‍ ജേതാക്കളായി.ഈ സീസണിലെ മൂന്നാമത്തെ വിജയമാണ് വൂസ്റ്ററിന്റേത്.
ആത്യന്തം ആവേശകരമായ ടൂര്‍ണ്ണമെന്റില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് രണ്ടാം സ്ഥാനവും, ലിവര്‍പൂള്‍ മൂന്നാം സ്ഥാനവും ആതിഥേയരായ ബേസിംഗ് സ്റ്റോക്ക് നാലാസ്ഥാനവും നേടി. കേംബ്രിഡ്ജ്, ചിച്ചസ്റ്റര്‍ ടീമുകളും ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.
രാവിലെ ബേസിംഗ്സ്റ്റോക്ക് അസോസ്സിയഷന് പ്രസിഡന്റ് സജീഷ് ടോം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ മനോജ് സി.ജോര്‍ജ്ജ്, അസോസ്സിയേഷന് സെക്രട്ടറി ഷൈജു കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനത്തില്‍ ബേസിംഗ്സ്റ്റോക്ക് കൗണ്‍സില്‍ കമ്മ്യൂണിറ്റി ഓഫീസര്‍ ഇസ്ലാം ജുലൈറ്റ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബേസിംഗ്സ്റ്റോക്ക് ടീം ക്യാപ്റ്റന്‍ ബിജു മാര്ട്ടിന് സ്വാഗതവും സാജു സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല