എതിരാളികളെ വെട്ടിയൊഴിഞ്ഞ് പന്തുമായി മുന്നേറുന്ന റൊണാള്‍ഡോ ഇനി സോക്കര്‍ കളിക്കളത്തിലുണ്ടാവില്ല. ദേശീയ ടീമിനായി തന്റെ അവസാന മല്‍സരവും കളിച്ച് റൊണാള്‍ഡോ വിടവാങ്ങി. റൊമാനിയക്കെതിരായ സൗഹൃദമല്സരത്തിലാണ് റൊണാള്‍ഡോ അവസാനമായി മഞ്ഞജേഴ്സിയണിഞ്ഞത്.
മുപ്പതാം മിനുറ്റിലായിരുന്നു റോണാള്‍ഡോ ഗ്രൗണ്ടിലിറങ്ങിയത്. ആദ്യപകുതി വരെ താരം കളംനിറഞ്ഞു കളിച്ചു. തുടര്‍ന്ന് ദേശീയ ടീമിനായി ചരിത്രനേട്ടം സ്വന്തമാക്കിയ താരത്തെ ആദരിക്കുകയും ചെയ്തു. ആദ്യപകുതിയില്‍ ഫ്രെഡ് നേടിയ ഗോളില്‍ ബ്രസീല്‍ മല്‍സരം ഒരുഗോളിന് വിജയിച്ചു.
പതിനെട്ടുവര്‍ഷത്തെ നീണ്ട കരിയറിനുശേഷമാണ് റൊണാള്‍ഡോ ബൂട്ടഴിച്ചത്. ബ്രസീലിനായി നാലുലോകകപ്പുകളില്‍ പന്തുതട്ടിയ റൊണാള്‍ഡോ മൂന്നുതവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ തന്റെ മികച്ച പ്രകടനം കൊണ്ട് ടീമിന് ലോകകപ്പ് നേടിക്കൊടുക്കാനും താരത്തിന് കഴിഞ്ഞു.
ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയ്ക്കാണ്. ദേശീയ ടീമിനായി 104 മല്‍സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 67 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2002 ലോകകപ്പില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തുമ്പോള്‍ നേടിയ രണ്ടുഗോളും റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല