സാന്റാഫി: ബൊളീവിയയെ രണ്ടുഗോളിന് തകര്‍ത്ത് കൊളംബിയ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമാണ് കൊളംബിയ . ഗ്രൂപ്പ് എയില്‍ നിന്ന് ഏഴു പോയിന്റുമായി ഒന്നാമതായാണ് കൊളംബിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. തോല്‍വിയോടെ ബൊളീവിയ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി.
ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ബൊളീവയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് റഡാമല്‍ ഫാല്‍ക്കോയാണ് കൊളംബിയക്കായി രണ്ടുഗോളുകളും നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെയായിരുന്നു ഇരുഗോളുകളും പിറന്നത്. 15-ാം മിനിറ്റില്‍ എതിര്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് പെനാല്‍ററി ബോക്‌സിനുള്ളില്‍ കടന്ന ഫാല്‍ക്കോ ബൊളീവിയല്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. 23-ാം മിനിറ്റില്‍ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരവസരം കിട്ടിയെങ്കിലും കൊളംബിയന്‍ നീക്കം ഫലം കണ്ടില്ല. തുടര്‍ന്ന് 28-ാ0 മിനിറ്റില്‍ ബോളുമായി പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കടന്ന പാബ്ലോ അര്‍മേരോയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഫാല്‍ക്കോ ഒരു തവണ കൂടി ബൊളീവിയന്‍ ഗോള്‍വല കുലുക്കി.
രണ്ടാം പകുതിയില്‍ ഗോളവസരങ്ങള്‍ നിരവധി തവണ ലഭിച്ചെങ്കിലും മുതലാക്കാന്‍ കൊളംബിയക്ക് കഴിഞ്ഞില്ല. 61ാം മിനിറ്റിലും. 64ാം മിനിറ്റില്‍ ഹാട്രിക് നേടാന്‍ കിട്ടിയ അവസരങ്ങള്‍ ഫാല്‍ക്കോ നഷ്ടപ്പെയുത്തിയതോടെ മത്സരം 2-0 ന് ജയിച്ച് കൊളംബിയ ക്വാര്‍ട്ടറില്‍ കടന്നു. നേരത്തേ ആദ്യമല്‍സരത്തില്‍ കോസ്റ്റാറിക്കയെ തോല്‍പിച്ച കൊളംബിയ ആതിഥേയരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല