ബിബിസിയിലെ ഹാസ്യ ക്വിസ് മല്‍സരത്തിനിടെ പൊട്ടിച്ച ബോംബ് തമാശ വിവാദമായതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ക്ഷമ ചോദിച്ചു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും രണ്ട് അണുബോംബ് ആക്രമണങ്ങളെയും അതിജീവിച്ചയാളെ ‘ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവാന്‍’ എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്.
കഴിഞ്ഞ വര്‍ഷം തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ച സുടോമു യമാഗുചിയെയാണ് ഹാസ്യ ക്വിസ് മത്സരമായ ക്യുഐ ഷോയ്ക്കിടെ നിര്‍ഭാഗ്യവാനെന്ന് അവതാരകന്‍ വിശേഷിപ്പിച്ചത്. സംഭവത്തില്‍ പ്രേക്ഷകരും ജപ്പാന്‍ ഭരണകൂടവും പ്രതിഷേധിച്ചിരുന്നു. ലണ്ടനിലെ ജപ്പാന്‍ എംബസി അയച്ച പ്രതിഷേധക്കത്തിന് മറുപടിയിലാണ് ബിബിസി അധികൃതര്‍ ക്ഷമ ചോദിച്ചത്.
1945 ആഗസ്റ്റ് മാസത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തില്‍ രണ്ട് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. രണ്ട് ബോംബാക്രമണങ്ങളെയും അതിജീവിച്ച വ്യക്തിയായി യമാഗുച്ചിയെ ജപ്പാനീസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല