ലണ്ടനില്‍ നിന്നു പുറപ്പെട്ട ഈജിപ്ഷ്യന്‍ യാത്രാ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗ്രീസിലെ ഏതന്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 251 യാത്രക്കാരുമായി ഹീത്രു വിമാനത്താളത്തില്‍ നിന്നാണ് എംഎസ് 778 വിമാനം പുറപ്പെട്ടത്.
വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പരിശോധന നടത്തി. യാത്രക്കാരെ അടുത്തുള്ള ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം യാത്ര തുടരുമെന്നു വിമാന അധികൃതര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല