ലൂസിയാന ഗവർണറായ ഇന്ത്യൻ വംശജൻ ബോബി ജിൻഡാലിനെ വെള്ളക്കാരനായി അവതരിപ്പിക്കുന്ന പെയിറ്റിംഗ് വിവാദമാകുന്നു. ജിൻഡാലിന്റെ ക്യാപിറ്റോൾ ഓഫീസിൽ തൂക്കിയിട്ടിരുന്ന പെയിറ്റിംഗാണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതും വിവാദത്തിന് തിരികൊളുത്തിയതും.
ജിൻഡാലിന്റെ ശരീരത്തിന്റെ സ്വാഭാവിക നിറത്തിനു പകരം വെള്ളക്കാരന്റെ നിറം നൽകിയതാണ് വിവാദമായത്. ലൂസിയാനയിൽ നിന്നുതന്നെയുള്ള ടോമി യോ ജൂനിയർ എന്ന ചിത്രകാരനാണ് ചിത്രം വരച്ചത്.
2008 മുതൽ തന്നെ ജിൻഡാലിന്റെ ഓഫീസിലുള്ള ഈ ചിത്രം അടുത്തിടെയാണ് ബ്ലോഗറായ ലാമർ വൈറ്റ് പുറത്തു വിട്ടത്. തുടർന്ന് ചിത്രം വൈറലായി. ജിൻഡാലിന്റെ ചീഫ് ഓഫ് സ്റ്റാഫ് കിലെ പ്ലോറ്റ്കിൻ ചിത്രകാരൻ ജിൻഡാലിനെ വംശീയ ഇരയാക്കുകയാണെന്ന് ട്വീറ്റ് ചെയ്തതോടെ വിവാദം കത്തിപ്പിടിക്കുകയായിരുന്നു.
അതേ സമയം ജിൻഡാലിന്റെ ഫോട്ടോ നോക്കിയാണ് താൻ ചിത്രം വരച്ചതെന്ന് ജൂനിയർ പറഞ്ഞു. ജിൻഡാലിനെ ഇതുവരെ നേരിട്ടു കാണാത്തതിനാൽ അദ്ദേഹത്തിന്റെ തൊലിയുടെ നിറം എന്താണെന്ന് അറിയില്ലെന്നും ജൂനിയർ വ്യക്തമാക്കി. അടുത്ത തെരെഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് കരുതപ്പെടുന്ന ആളാണ് ജിൻഡാൽ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല