ബോളിവുഡിന്‍റെ സ്വപ്നറാണിയായിരുന്നു മാധുരി ദീക്ഷിദ്. ആ സ്വപ്നറാണി തിരിച്ചെത്തുകയാണ്, ബോളിവുഡ് പിടിച്ചടക്കാന്‍ തന്നെയാണ് വരുന്നത്. ഒരു കാലത്ത് ഇവിടം വാണവരെയെല്ലാം ആണ്ടുകള്‍ ശേഷം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മാധുരി ദീക്ഷിദിന്‍റെ കാര്യത്തിലും അതുണ്ടാകുമെന്നാണ് കരുതുന്നത്. ജയപ്രദ, മനീഷ, കാജല്‍ തുടങ്ങിയവരെല്ലാംതന്നെ തിരിച്ചുവരുകളിലൂടെ ഈ വര്‍ണലോകത്തിന് തങ്ങളെ ഇനിയും ആവശ്യമുണ്ടെന്ന് തെളിയിച്ചവരാണ്.
1984ല്‍ തിരശ്ചീലയിലെത്തിയ മാധുരി ദീക്ഷിദിന് 1988ലെ തേസാബിനുശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സാജന്‍. ഹം ആപ് കെ ഹെ കോന്‍, പുകാര്‍, ലജ്ജ, ദില്‍ തൊ പാഗല്‍ ഹെ, ഖല്‍നായക്, ദേവദാസ് തുടങ്ങി നിരവധി സിനിമകളില്‍ അവര്‍ വേഷമിട്ടു. ആകര്‍ഷകമായ ചിരിയും മനോഹരമായ നൃത്തച്ചുവടുകളും കൊണ്ട് അവര്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. വിദ്യാബാലന്‍, നസ്റുദ്ദീന്‍ ഷാ, ഹര്‍ഷദ് വാര്‍സി എന്നിവര്‍ വേഷമിട്ട് 2010 ല്‍ തിയേറ്ററുകളില്‍ എത്തിയ ഇഷ്കിയ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി വരുന്ന ഭേദ് ഇഷ്ക് എന്ന ചിത്രത്തിലൂടെയാണ് മാധുരി തിരിച്ചുവരാന്‍ പോകുന്നത്. വിദ്യ ചെയ്ത വേഷത്തിന്റെ തുടര്‍ച്ചയാണ് മാധുരി അവതരിപ്പിക്കുക. നസ്റുദ്ദീന്‍ ഷായും ഹര്‍ഷദ് വാര്‍സിയും പുതിയ ചിത്രത്തിലും ഉണ്ടാകും.
ശക്തമായ ഒരു കഥാപാത്രത്തിലൂടെയാണ് അവരുടെ തിരിച്ചു വരവ്. തന്റെ ട്വിറ്ററില്‍ കുറിച്ചതാണവരിക്കാര്യം. ”പ്രിയപ്പെട്ടവരെ ഞാന്‍ വീണ്ടും വരികയാണ്, ദേദ് ഇഷ്കിയ ആയിരിക്കും ഞാന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. അനുഭവ് സിന്‍ഹയുടെ ഗുലാബ് ഗ്യാങ് എന്ന ചിത്രത്തിലും ഒപ്പു വെച്ചതായി മാധുരി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല