ബ്ലൂ വിനുശേഷം സാഹസിക രംഗങ്ങളുമായി നവാഗത സംവിധായകന്‍ ആന്റണി ഡിസൂസ വീണ്ടുംവരുന്നു. ഇത്തവണത്തേത് ഒരു ത്രിഡി ചിത്രമാണ്.
ചാന്ദ് 2013 എന്നാണ് ഈ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ അഡ്വഞ്ചറസ് ത്രില്ലര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഐറോക്ക് മീഡിയയുടെ സ്ഥാപകനും സി.ഇ.ഒയുമായ സിദ്ധാര്‍ത്ഥ് എം.ജയിന്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
മുംബൈയെ ആക്രമിച്ച് ഇന്ത്യയ്ക്ക് വലിയ നാശം വിതയ്ക്കാന്‍ കുറേ അന്യഗ്രഹ ജീവികളെത്തുന്നു. ഗൂഢസംഘത്തിന്റെ സ്‌പേസ്ഷിപ്പ് അറ്റാക്കില്‍ നിന്ന് നായകര്‍ രാജ്യത്തെ രക്ഷിക്കുന്നു. ഇവരുടെ സാഹസികതയും പൊരാട്ടവുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അന്യഗ്രഹ ജീവികളും ചിത്രത്തില്‍ കഥാപാത്രങ്ങളാവും.
ഹോളിവുഡ് ചിത്രമായ ഇന്‍ഡിപെന്റന്‍സ്‌ഡേയുമായി സാമ്യമുള്ള രീതിയിലാണ് ചിത്രം അവതരിപ്പിക്കുകയെന്ന് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് പറയുന്നു. ചിത്രത്തില്‍ വന്‍താരനിര തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
100 കോടി മുതല്‍മുടക്കി വെള്ളത്തിനടയിലെ സാഹസികരംഗങ്ങള്‍ ഉള്‍പ്പെടുത്തി അക്ഷയ്കുമാറിനെയും സഞ്ജയ് ദത്തിനെയും പ്രധാനതാരങ്ങളാക്കി ആന്റണി ആദ്യമൊരുക്കിയ ബ്ലൂ ചര്‍ച്ചാവിഷയമായെങ്കിലും സാമ്പത്തികമായി മുങ്ങിപ്പോയിരുന്നു. ആദ്യമായൊരുക്കിയ ഭബ്ലൂ’ ചര്‍ച്ചാവിഷയമായെങ്കിലും സാമ്പത്തിമായി നേട്ടമുണ്ടാക്കിയിരുന്നില്ല.
ചിത്രത്തിലെ താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്തവര്‍ഷം ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുകയും 2013 ആദ്യത്തോടെ ചിത്രം തീയറ്ററുകളിലെത്തിക്കാനുമാണ് പദ്ധതി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല