വെളുത്ത മുഖത്ത് കറുപ്പു പുരട്ടി ‘നമ്മളി’ലൂടെ മലയാളത്തിലേക്ക് വന്ന ഭാവനയെ മോളിവുഡ് വേണ്ടത്ര പരിഗണിച്ചില്ലെന്ന ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് നടി ഇടയ്ക്ക് കോളിവുഡിലേക്ക് ചേക്കേറി. കോളിവുഡിലും ടോളിവുഡിലും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് നടി അവസാനത്തെ അടവായ ഗ്ലാമര്‍ വേഷം പ്രയോഗിച്ചത്. അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് സത്യം. എന്നാല്‍ തോറ്റുപിന്മാറാന്‍ ഭാവന തയ്യാറല്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.
തെന്നിന്ത്യന്‍ സിനിമ വിട്ട് ബോളിവുഡിലും ഒരു കൈ നോക്കാനാണ് നടിയുടെ ഇപ്പോഴത്തെ ശ്രമമെന്നാണ് കേള്‍ക്കുന്നത്. ഒരു നല്ല ഓഫര്‍ നടിയെ തേടിയെത്തിയിട്ടുമുണ്ട്. അതിന്റെ തിരക്കഥ വായിച്ചുനോക്കുന്ന തിരക്കിലാണ് ഭാവനയിപ്പോഴെന്നാണ് കേള്‍ക്കുന്നത്.
ചുംബനവീരന്‍ ഇമ്രാന്‍ ഹാശ്മിയെയാണ് ചിത്രത്തില്‍ നായകനാകുന്നത്. അതുകൊണ്ടുതന്നെ ഹോട്ട് സീനുകള്‍ ഒരുപാടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മേനി പ്രദര്‍ശനത്തിനെക്കാള്‍ ഭാവന ശ്രദ്ധിയ്ക്കുന്നത് കഴിവിന്റെ പരമാവധി പുറത്തെടുത്ത് ബോളിവുഡില്‍ ഒരു സ്ഥാനം നേടാനാണ്.
ഭാവന നായികയാവുന്ന പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പിന്നെ ഞാനും എന്ന ചിത്രം ഉടന്‍ പൂര്‍ത്തിയാകും. ഇതിനു പുറമേ കന്നഡ ചിത്രം വിഷ്ണുവര്‍ദ്ധനയുടേയും ചിത്രീകരണം പുരോഗമിക്കുകയാണ്.
ഭാവനയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ: ലവ് ഓണത്തിന് തിയ്യേറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല