ബാംഗ്ലൂര്‍:ബോളിവുഡ്,ഗോസിപ്പുകളുടെ മാത്രം ലോകമാണെന്ന് ഒടുവില്‍ ജെനിലിയ തിരിച്ചറിഞ്ഞു.ബാംഗ്ലൂരില്‍ ജോയ് ആലുക്കാസ് പ്ലാറ്റിനം ജ്വല്ലറിയുടെ ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു ജെനിലിയ ഡിസൂസ.
അപവാദങ്ങള്‍ക്കെതിരെ മൗനം വിദ്വാനു ഭൂഷണം എന്ന നിലപാടാണ് ജെനിലിയ സ്വീകരിച്ചത്. അപവാദങ്ങള്‍ക്ക് മറുപടി പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും രണ്ടു വ്യക്തികള്‍തമ്മില്‍ അടുത്തിടപഴകിയാല്‍ അവര്‍തമ്മില്‍ ബന്ധമുണ്ടെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ജെനിലിയയെയും നടനും സുഹൃത്തുമായ ഷാഹിദിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഇതിനെതിരെ അവര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് അവര്‍ വ്യക്തമാക്കി
ഈ വര്‍ഷം തനിക്കേറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അവര്‍ പറഞ്ഞു.മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം വ്യത്യസ്ത ഭാഷകളിലായി നാലു സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. അക്കാര്യത്തില്‍ താന്‍ സന്തോഷവതിയാണ്. ഉറുമി എന്ന മലയാളചിത്രം തന്റെ പ്രതിച്ഛായ മാറ്റാന്‍ സഹായിച്ചുണ്ടെന്ന് അവര്‍ പറഞ്ഞു. ഉറുമിക്കു വേണ്ടി ഞാന്‍ കുതിരസവാരിയും കളരിപ്പയറ്റും പരിശീലിച്ചു. ഇതെനിക്ക് കൂടുതല്‍ ആത്മവിശ്വാസം നേടിത്തന്നു.
ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനം വിദ്യാഭ്യാസമാണ്. തിരക്കുപിടിച്ച അഭിനയജീവിതത്തിനിടയിലും താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെന്ന് ജനിലിയ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല