സാബു ചുണ്ടക്കാട്ടില്‍: ബോള്‍ട്ടണ്‍ കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പിറവി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ 24 ന് രാത്രി 9.30 ന് ആരംഭിക്കും. ഫാന്‍പര്‍ത്തിലെ സെന്റ് ഗ്രിഗറി ദേവാലയത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. പ്രദീഷ് പുളിക്കല്‍ മുഖ്യകാര്‍മ്മികനാകും. 23 ന് വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ന്യൂഇയര്‍ തിരുകര്‍മ്മങ്ങളും ദിവ്യബലിയും 31 ന് വൈകീട്ട് 7 ന് തുടക്കമാകും. ഫാണ്‍മര്‍ത്തിലെ സെന്റ് ഗ്രിഗറി ദേവാലയത്തിലാവും പുതുവര്‍ഷ തിരു കര്‍മ്മങ്ങള്‍ നടക്കുക. ക്രിസ്മസ് പുതുവത്സര തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ എല്ലാ ഭക്ത ജനങ്ങളേയും ഫാ. തോമസ് തൈകൂട്ടത്തില്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല