സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍: മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബോള്‍ട്ടണ്‍ തിരുനാളിന് കൊടിയേറി. പ്രാര്‍ത്ഥനാ മഞ്ജരികള്‍ ഉരുവിട്ട് ഭക്തി നിര്‍ഭരമായ നിമിഷങ്ങളില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: മാത്യുകരിയിലക്കുളം പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിനം നീണ്ട് നില്‍ക്കുന്ന തിരുന്നാളിന് തുടക്കമായി. കൊടിയേറ്റിനെതുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം പ്രസുദേന്തി വാഴ്ച നടന്നു. ഇടവക വികാരി ഫാ: മൈക്കിള്‍ ഫ്‌ളെമിങ്ങ് കാര്‍മ്മികത്വം വഹിക്കും. പ്രധാനതിരുന്നാള്‍ ദിനമായ നാളെ ( ഞായര്‍) ത്തെ പ്രശസ്ത വചന പ്രഘോഷകനും ഗ്ലാസ്‌ഗോ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിനുമായ ഫാ:ജോയി ചെറാടിയില്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികത്വം വഹിക്കും. കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കും.
പ്രദക്ഷിണത്തെതുടര്‍ന്ന് കരിമരുന്ന കലാപ്രകടനവും സ്‌നേഹവിരുന്നും, സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
ഔവര്‍ ലേഡി ഓഫ് ലൗഡര്‍
275 പ്ലോഡര്‍ ലെയ്ന്‍
റാന്‍വേര്‍ത്ത്
BL4OBR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല