ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഓള്‍ യുകെ ബാഡ്മിന്റണ്‍ മത്സരം ഓഗസ്റ്റ് 20ന് നടക്കും. ബോള്‍ട്ടണിലെ സ്മിത്ത് ഹില്‍സ് സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.00 മുതല്‍ വൈകിട്ട് 5.00 വരെ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ സംഘടനാ ഭാരവാഹികളുമായി 01204467200 എന്ന നമ്പരില്‍ ബന്ധപ്പെടണം.
ഓഗസ്റ്റ് 10 ആണ് അവസാന രജിസ്‌ട്രേഷന്‍ തീയതി. 30 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കേണ്ടത്. ഒന്നാം സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 300 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 150 പൗണ്ടും മൂന്നാം സമ്മാനമായി 100 പൗണ്ടും ലഭിക്കും. പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സോണി ബേബിയുമായി 07432147341 എന്ന നമ്പരില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല