ബെന്നി അഗസ്റ്റിന്‍ (കാര്‍ഡിഫ്): വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയില്‍ അടുത്തറിയുവാനും വേണ്ടി എല്ലാ വര്‍ഷവും കാര്‍ഡിഫില്‍ നടത്താറുള്ള വാര്‍ഷിക ധ്യാനത്തില്‍ അടുത്ത ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ധ്യാനിപ്പിക്കുന്നു.
ഫാ. എബ്രഹാം കടിയകുഴിയില്‍ വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കുന്നതായിരിക്കും. തദവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഏപ്രില്‍ 8 ന് ദിവ്യബലി അര്‍പ്പിക്കുന്നതും ആയിരിക്കും.
വലിയ നോമ്പിനോടനുബന്ധിച്ചുള്ള ഈ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും എന്ന് ഫാദര്‍ ജോര്‍ജ് പുത്തൂര്‍ അറിയിച്ചിരിക്കുന്നു. ധ്യാനം കാര്‍ഡിഫില്‍ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂളില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഈ ധ്യാനത്തില്‍ വന്ന് ആത്മീയ ചൈതന്യം നേടുവാനും അനുഗ്രഹം നേടുവാനും എല്ലാവരെയും ക്ഷണിക്കുന്നു എന്നു കൂടി ഫാദര്‍ ജോര്‍ജ് അറിയിച്ചു.
ധ്യാനം നടക്കുന്ന സ്ഥലം:
Corpus Christ Catholic School, Ty Draw Road, Lisvane, Cardiff CF23 6XL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല