സ്റ്റുട്ഗര്‍ട്ട്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനെതിരെ ജര്‍മ്മനിക്ക് ജയം. രണ്ടിനെതിരെ മൂന്ന ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം. മറ്റ് മത്സരങ്ങളില്‍ 2006ലെ ലോക ചാംപ്യന്‍മാരായ ഇറ്റലി നിലവിലെ ചാംപ്യന്‍മാരായ സ്‌പെയ്‌നെ തോല്‍പ്പിച്ചപ്പോള്‍ മെക്‌സിക്കോ, യു.എസ്.എ മത്സരം സമനിലയില്‍ പിരിഞ്ഞു.
18 കൊല്ലത്തിനുശേഷമാണ് ജര്‍മന്‍ ടീം ബ്രസീലിനെതിരെ വിജയം നേടുന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ജര്‍മനിയുടെ ബാസ്റ്റിന്‍ ഷ്വെന്‍സ്‌നഗര്‍ പെനല്‍റ്റിയിലൂടെ മല്‍സരത്തിലെ ആദ്യഗോള്‍ നേടി. അഞ്ചു മിനിറ്റുകള്‍ക്കുശേഷം മരിയോ ഗോട്‌സേയിലൂടെ ജര്‍മ്മനി ലീഡുയര്‍ത്തി.
എന്നാല്‍ റൊബീഞ്ഞോ 71ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോള്‍ ബ്രസീലിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വരുമെന്ന് തോന്നിച്ചെങ്കിലും 80ാം മിനിറ്റില്‍ ഷുറിനിലൂടെ ജര്‍മനി വീണ്ടും ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ നെയ്മര്‍ നേടിയ ഗോളിലൂടെ ബ്രസീല്‍ തോല്‍വിയുടെ ഭാരം കുറച്ചു.
സ്‌പെയിനിനെതിരെ 2-1നായിരുന്നു ഇറ്റലിയുടെ ജയം. മോണ്ടോലിവോ, അക്വിലാനി എന്നിവര്‍ ഇറ്റലിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ അലോന്‍സോ സ്‌പെയിനിന്റെ ആശ്വാസഗോള്‍ കണ്ടെത്തി.
മറ്റൊരു മത്സരത്തില്‍ കൊണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫൈനലില്‍ തങ്ങളെ തോള്‍പ്പിച്ച മെക്‌സിക്കോയെ യുഎസ്എ സമനിലയില്‍ തളച്ചു. ജര്‍മ്മന്‍ മുന്‍ ഫുട്‌ബോള്‍ താരം ക്ലിന്‍സ്മാന്‍ കോച്ചായ ശോഷമുള്ള അമേരിക്കയുടെ ആദ്യ അന്താരാഷ്ട്രമത്സരമായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല