കൊര്‍ദോബ: ഫ്രെഡിന്റെ ഗോളില്‍ ബ്രസീല്‍ രക്ഷപെട്ടു. തോല്‍വി മണത്ത പോരാട്ടത്തിനൊടുവില്‍ അവസാനനിമിഷം നേടിയ ഗോള്‍ സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. പരഗ്വേയുമായി നടന്ന പോരാട്ടം 2-2 ന് സമനില വഴങ്ങി ബ്രസീല്‍ മാനംകാത്തു. 89ാം മിനുറ്റില്‍ ഫ്രെഡ് നോടിയ ഗോളാണ് കഴിഞ്ഞ കോപ്പ ചാമ്പ്യന്മാരുടെ രക്ഷകനായത്.
രണ്ടാം പകുതിയില്‍ ബ്രസീലിനെ വെള്ളം കുടിപ്പിച്ച പരാഗ്വേക്ക് വേണ്ടി സാന്റക്രൂസ് 54ാം മിനുറ്റിലും വാല്‍ഡസ് 66 മിനുറ്റിലം ഗോള് നേടി. സമനിലയുടെ ഘോഷയാത്ര കോപ്പയില്‍ നടക്കുമ്പോള്‍ ആദ്യജയം തേടിയിറങ്ങിയ ബ്രസീല്‍ നന്നായി വിയര്‍ത്തു. ആദ്യജയം തേടിയിറങ്ങിയ ബ്രസീല്‍ 38ാം മിനുട്ടില്‍ ജാഡ്‌സന്റെ ഗോളിലൂടെ പരാഗ്വേയുടെ ഗോള്‍വല കുലുക്കി. ജാഡ്‌സണ്‍ പെനാല്‍ട്ടി ബോക്‌സിന് പുറത്തു നിന്ന് പരഗ്വേ പ്രതിരോധനിരയെ മറികടന്നായിരുന്നു പരാഗ്വേയുടെ വലകുലുക്കിയത്.
രണ്ടാം പകുതിയില്‍ ചാമ്പ്യന്മാരെ ഞെട്ടിച്ചുകൊണ്ട് പരഗ്വേ കുതിപ്പ് തുടങ്ങി. ആക്രമണം ഇരുപക്ഷത്തു നിന്നും മാറിമറിഞ്ഞതോടെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പരുക്കന്‍ അടവുകളിലേക്ക് മത്സരം നീങ്ങി. രണ്ടും കല്‍പിച്ചിറങ്ങിയ പരാഗ്വേ 54ാം മിനുറ്റില്‍ സൂപ്പര്‍ താരം റൂകി സാന്റക്രൂസിലൂടെ 1-1 സമനില നേടിയത്. ബ്രസീലിയന്‍ പ്രതിരോധനിര പ്രതിരോധം മറന്നപ്പോള്‍ മാഴ്‌സിലോ എസ്തിഗരിബിയക്കൊപ്പം നടത്തിയ മുന്നേറ്റത്തിലാണ് സാന്റക്രൂസ് ഗോള്‍ നേടിയത്. 66ാം മിനുട്ടില്‍ നില്‍സണ്‍ വാല്‍ഡസിലൂടെ വീണ്ടും കാനറികളുടെ വലകുലുങ്ങിയത്. വിങ്ങിലൂടെ പന്തുമായി മുന്നേറിയ സാന്റക്രൂസിനെ തടഞ്ഞപ്പോള്‍ പെനാല്‍റ്റി ബോക്‌സിന് മുന്നിലെത്തി വാല്‍ഡസ് അനായാസം ഗോള്‍ നേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല