രാജ്യത്തെ ആദ്യ സ്വവര്‍ഗ വിവാഹത്തിനു ബ്രസീല്‍ കോടതിയുടെ അനുമതി നല്‍കി. ജകാരി കുടംബകോടതിയാണു സ്വവര്‍ഗ പ്രണയനികളെ അനുഗ്രഹിച്ചു കൊണ്ടു വിധി പുറപ്പെടുവിച്ചത്. തെക്കന്‍ ബ്രസീലിലെ സാവോപോളൊ സംസ്ഥാനത്താണു സംഭവം.
സെര്‍ജിയോ കഫ്മന്‍ സൂസയും ലൂയിസ് ആഡ്രെ മോറസിയും വിവാഹിതരായത്. ജൂണ്‍ ആറിന് ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കി. വിവാഹം അംഗീകരിച്ച ദിവസം തന്നെ കോടതി വിവാഹ സര്‍ട്ടിഫിക്കെറ്റും നല്‍കി. ബ്രസീലില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത ആദ്യ സ്വവര്‍ഗ വിവാഹമാണിത്.
മെയ് അഞ്ചിനു ബ്രസീല്‍ സുപ്രീംകോടതിയാണു സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ജൂലൈയില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയിലാണ് ലോകത്തെ ആദ്യ സ്വവര്‍ഗ വിവാഹം നടന്നത്. മെക്‌സിക്കോ സുപ്രീംകോടതി സ്വവര്‍ഗ വിവാഹത്തിനു ഭരണഘടന പരിരക്ഷ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല