ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്ന് വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കൊല്‍ക്കത്ത.
290 മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചതായി നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ബ്രഹ്മോസിന്റെ ആദ്യ വെര്‍ട്ടിക്കല്‍ ലോഞ്ചായിരുന്നു ശനിയാഴ്ച.
ഐഎന്‍എസ് കൊല്‍ക്കത്തക്കുകൂടി ബ്രഹ്മോസ് സ്വന്തമാകുന്നതോടെ ഇന്ത്യയുടെ നാവിക വ്യൂഹത്തിന്റെ പ്രഹരശേഷി ഇരട്ടിയാകുകയാണ്. മസഗോണ്‍ ഡോക്കില്‍ പൂര്‍ത്തിയായി വരുന്ന ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ എന്നീ യുദ്ധക്കപ്പലുകള്‍ കൂടി ചേരുമ്പോള്‍ നാവിക ശേഷിയില്‍ ചൈനയെ മറികടക്കാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ.
ആര്‍മിക്കും നേവിക്കും ഇതിനകം തന്നെ ബ്രഹ്മോസ് ലഭ്യമാക്കിയിട്ടുണ്ട്. ശബ്ദത്തേക്കാള്‍ മൂന്നു മടങ്ങ് വേഗത്തില്‍ പറക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല