ബ്രാഡ്‌ഫോര്‍ഡ്:മാര്‍ച്ച് 31നു നടക്കുന്ന രണ്ടാമത് ബ്രാഡ് ഫോര്‍ഡ് കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള ഒരുക്ക ശുശ്രൂഷ മാര്‍ച്ച് 18നു ഉച്ചക്കഴിഞ്ഞ് ഒന്നിന് ആരംഭിക്കും.
യു.കെ.സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ബ്രാഡ്‌ഫോര്‍ഡ് കേരളകാത്തലിക് കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത് യൂറോപ്പിന്റെ അപ്പസ്തോലനാകുമെന്നു ഫാ:സേവ്യര്‍ ഖാന്‍ വട്ടായില്‍ പ്രവചിച്ച ഫാ:ജോമോന്‍ തൊമ്മാനയാണ്. ധ്യാനത്തോടനുബന്ധിച്ച് കുമ്പസാരം, ആത്മീയ പങ്കുവയ്ക്കല്‍, സാക്ഷ്യ ശുശ്രൂഷ, ഗാനശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, കുട്ടികളുടെ പ്രത്യേക ധ്യാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
18നു നടക്കുന്ന ഒരുക്ക ശുശ്രൂഷ നയിക്കുന്നത് യു.കെ.സെഹിയോന്‍ മിനിസ്ട്രി അംഗം ബ്രദര്‍ ജോസ് കുര്യാക്കോസാണ്. ധ്യാനത്തിന് മുന്നോടിയായിട്ടുള്ള രാത്രി ആരാധന ഒരു മാസം പിന്നിട്ടു. അന്‍പത് ദിന അഖണ്ഡജപമാലയും ഉപവാസപ്രാര്‍ത്ഥനകളും നടന്നു വരുന്നു. അഖണ്ഡജപമാലയിലും ഉപവാസപ്രാര്‍ത്ഥനയിലും പങ്കുചേരാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക
ലിജോ പാറത്തൊട്ടാല്‍
07950453929
ഡോ:മാത്യു ജോമി
07843626503
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല