ലണ്ടന്‍: മുന്‍നിര കമ്പനികളുടേതുള്‍പ്പെടെയുള്ള ബേബി ഫുഡുകളില്‍ ആഴ്‌സനിക് പോലുള്ള വിഷാംശങ്ങളുള്ളതായി റിപ്പോര്‍ട്ട്. വളരെ കുറഞ്ഞ അളവിലായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് ഉല്‍പാദകര്‍ പറയുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് വ്യാപകമായി നല്‍കുന്ന ഇത്തരം ഉല്‍പന്നങ്ങളില്‍ നിന്നും വിഷാംശങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യണമെന്നാണ് ശാസ്ത്രജ്ഞന്‍മാരും ക്യാമ്പയിനേഴ്‌സും ആവശ്യപ്പെടുന്നത്.
ഓര്‍ഗാനിക്‌സ്, നെസ്‌ലേ, ഹിപ്പ്, ഹോല്ലേ തുടങ്ങിയ ബ്രാന്റഡ് കമ്പനികളുടെ ഉല്പന്നങ്ങളാണ് സ്വീഡിഷ് റിസര്‍ച്ചേഴ്‌സ് പരിശോധിച്ചത്. ഇത്തരം ഫുഡുകളില്‍ ആര്‍സെനിക്, കാഡ്മിയം, ലെഡ്, യുറേനിയും പോലുള്ള വിഷാംശങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ആന്റ് കെമിസ്ട്രിയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഫുഡ് കെമിസ്ട്രിജേണലില്‍ എഴുതിയിരുന്നു.
ആര്‍സെനിക്കിന്റെ അംശമുള്ളതിനാല്‍ ചെറിയ കുട്ടികള്‍ക്ക് റൈസ് മില്‍ക്ക് നല്‍കരുതെന്ന് രണ്ട് വര്‍ഷം മുന്‍പ് ഫുഡ് സ്റ്റാന്റേര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യത്തിനു വളരെയേറെ ദോഷം ചെയ്യുന്ന ഓര്‍ഗാനിക് ആര്‍സെനിക്കുകളാണ് ബേബി ഫുഡുകളില്‍ കാണപ്പെടുന്നത്. ഈ ആഴ്‌സനിക് ചിലതരം ക്യാന്‍സറിനും കാരണമാണ്.
പണ്ടുകാലത്ത് കീടനാശിനി ഉപയോഗത്തില്‍ നിന്നാണ് ആര്‍സനിക് ആഹാരസാധനങ്ങളില്‍ കടന്നുകൂടിയത്. മറ്റ് വിഷാംശമുള്ള ലോഹങ്ങളും എത്തിച്ചേര്‍ന്നത് മണ്ണില്‍ നിന്നു തന്നെയാണ്.
ബേബി ഫുഡിനായി സുരക്ഷിയ ഉറപ്പാക്കിയ ചേരുവകളേ ഉപയോഗിക്കാറുള്ളൂവെന്നാണ് ബേബി ഫുഡ് ട്രേഡേഴ്‌സിന്റെ സംഘടനയായ ബ്രിട്ടീഷ് സ്‌പെഷലിസ്റ്റ് ന്യൂട്ട്രീഷ്യന്‍ അസോസിയേഷന്‍ പറയുന്നത്. പ്രകൃതിയില്‍ നിന്നു തന്നെ കലരുന്ന വിഷാംശങ്ങളുടെ അളവ് പരമാവധി കുറയ്ക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല