ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്കു തോല്‍വി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് എട്ട് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് മറികടന്നു. ആദ്യ രണ്ട് ഏകദിനങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. ഇതോടെ ഏകദിന പരമ്പര 3-2 ന് അവസാനിച്ചു. സ്‌കോര്‍:ഇന്ത്യ 47.3 ഓവറില്‍ 251. വിന്‍ഡാസ് 48.4 ഓവറില്‍ മൂന്നിന് 255.
ജയിക്കാന്‍ 255 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഡാരെന്‍ ബ്രാവോ (86), രാംനരേഷ് സര്‍വന്‍ (75) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു തുണയായത്. മര്‍ലോണ്‍ സാമുവല്‍സും (28) കീറോണ്‍ പോള്ളാര്‍ഡും (24) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.3 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 104 പന്തില്‍ 94 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ടോപ് സ്‌കോറര്‍. 72 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റിന്‍ഡീസിനായി ആന്ദ്രെ റസല്‍ 8.3 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കിരണ്‍ പൊള്ളാര്‍ഡും കെമര്‍ റോച്ചും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ആന്ദ്രെ റസലാണു മാന്‍ ഒഫ് ദ് മാച്ച്. പരമ്പരയുടെ താരമായി ഇന്ത്യയുടെ രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല