ലണ്ടന്‍: ബ്രിട്ടണിലെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷത്തെ രാജ്യത്തെ ചരിത്രമെടുക്കമ്പോള് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തുന്നതെന്ന് കണക്കെടുപ്പ് നടത്തിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. ഈ കണക്കുകളെ വേറിട്ട് നിര്‍ത്തുന്നത് കൂടിയ ജനസംഖ്യയുടെ പകുതിയിലധികം കുടിയേറ്റക്കാരാണെന്ന വെളിപ്പെടുത്തലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 470,000മാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരുവര്‍ഷംകൊണ്ട് മാത്രം ഇത്രയും വര്‍ദ്ധിക്കുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് പഠനസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ ബ്രിട്ടണിലെ ജനസംഖ്യ ഏതാണ്ട് 62.3 ആണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. അതിന് തൊട്ടുമുമ്പത്തെ കണക്ക് നോക്കുമ്പോള്‍ ഏതാണ്ട് 0.8% വളര്‍ച്ചയാണ് ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. അതുപോലെ പതിനഞ്ചിനും നാല്പത്തിനാലിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അമ്മമാരാകുന്നത് വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2000/01 ല്‍ 12.3 മില്യണ്‍ സ്ത്രീകളാണ് അമ്മമാരായതെങ്കില് 2009/10 ല്‍ ഏതാണ്ട് 12.5 മില്യണ്‍ സ്ത്രീകളാണ് അമ്മമാരായത്.
ഓരോ തവണയും ജനസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന കണക്കിന് തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ പാസാക്കുന്നതും നടപ്പിലാക്കുന്നതും. ഇപ്പോഴും അങ്ങനെ സംഭവിക്കുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല