ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ബ്രിട്ടണിലെ പെന്‍ഷന്‍ പ്രായം എഴുപതായി ഉയര്‍ത്തേണ്ടിവരുമെന്ന് സൂചന. നികുതി വര്‍ദ്ധനവും മറ്റും അങ്ങനെയൊരു സൂചനയിലേക്കാണ് കാര്യങ്ങളെ നീക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. 2046 ആകുമ്പോഴേക്ക് പെന്‍ഷന്‍ പ്രായം എഴുപതായി ഉയര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പെന്‍ഷന്‍ വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്.
ഇപ്പോള്‍ പെന്‍ഷന്‍ പ്രായം അറുപത്തിയാറായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് വന്‍ സമരങ്ങള്‍ ബ്രിട്ടണില്‍ നടന്നിരുന്നു. സാമ്പത്തികമാന്ദ്യത്തിനിടയില്‍ നടത്തുന്ന വന്‍ കടബാദ്ധ്യതകള്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ വീണ്ടുംവീണ്ടും മോശമാക്കുകയാണെന്നും അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടന്റെ ഉയര്‍ന്നുവരുന്ന കടവുമായി ബന്ധപ്പെട്ടാണ് റിട്ടയര്‍മെന്റ് പ്രായവും പെന്‍ഷനുമെല്ലാം ഇത്രയും ചര്‍ച്ചയാകുന്നത്. 2020 ആകുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പിടിച്ചുനിര്‍ത്താന്‍ ഇരുപത് ബില്ല്യന്‍ പൗണ്ടിന്റെ നികുതി അധികമായി ചുമത്തുകയോ അല്ലെങ്കില്‍ അത്രയും തുക ശമ്പളത്തില്‍നിന്ന് പിടിച്ചുവെയ്ക്കുകയോ ചെയ്യണം. അതിനുള്ള മറ്റൊരു വഴിയെന്ന രീതിയിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ 110 ബില്ല്യന്‍ പൗണ്ടിന്റെ പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് സ്വരൂപിക്കണ്ട തുകയാണ് 110ബില്ല്യന്‍ പൗണ്ട്. അതിനുവേണ്ടി വാറ്റ് കൂട്ടുക,നാഷണല്‍ ഇന്‍ഷുറന്‍സിലേക്ക് ഇടുന്ന പണത്തില്‍ രണ്ട് ശതമാനം അധികം ഈടാക്കുക തുടങ്ങിയ കാര്യങ്ങളും പറയുന്നുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല