ലണ്ടന്‍: ബ്രിട്ടനിലെ മധ്യവര്‍ഗത്തെ പ്രഹരിക്കുന്ന സര്‍ക്കാര്‍ നടപടികളക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ലെന്ന് ജസ്റ്റിസ് സെക്രട്ടറി കെന്നത്ത് ക്ലാര്‍ക്ക്. ജനങ്ങളിത് തിരിച്ചറിയുന്നതൊടുകൂടി ഇപ്പൊഴത്തെ കൂട്ടുകക്ഷി മന്ത്രിസഭ രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ കാലത്ത് ട്രഷറിയുടെ ചാന്‍സലറായിരുന്നു മിസ്റ്റര്‍ ക്ലാര്‍ക്ക്. ഇപ്പോഴത്തെ സാമ്പത്തികമേഖലയെ ആപത്കരമായത് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
അടുത്തകാലത്തു തന്നെ വലിയൊരു സാമ്പത്തിക പ്രതിസന്ധി രാജ്യത്തുണ്ടാവും. നമ്മള്‍ അത് അഭിമുഖീകരിച്ചേ തീരൂ. എത്ര ആപത്കരമായ ഘട്ടങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപൊകുന്നത് എന്നതിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരല്ല. ഈ ഘട്ടത്തില്‍ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരിക എന്നത് ബുദ്ധിമുട്ടാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ പല അനിശ്ചിതത്വങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ഈയൊരു പ്രശ്‌നത്തിന് പെട്ടെന്നോരു പോംവഴി നിര്‍ദേശിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക നയങ്ങള്‍ സര്‍ക്കാര്‍ മാറ്റണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് ക്ലര്‍ക്കിന്റെ പ്രസ്താവനയെന്ന് ഷാഡോ ട്രഷറി ചീഫ് സെക്രട്ടറി ആംഗ്ല ഈഗിള്‍ അഭിപ്രായപ്പെട്ടു. രാജ്യം പ്രതിസന്ധികള്‍ തരണം ചെയ്തുവരികയാണെന്നാണ് ക്രിസ്തുമസിന് മുമ്പ് ടോറി നയക്കുന്ന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവരുടെ തീരുമാനം കൊണ്ട് പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൂടുകയാണുണ്ടായിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല