1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2011

ലണ്ടന്‍: ലോകപ്രസിദ്ധമാണ് ബ്രിട്ടണിലെ ചുവന്ന തപാല്‍ പെട്ടികള്‍. തപാല്‍ വകുപ്പിന്റെ ആദ്യകാല പ്രചാരകരെന്നൊക്കെയുള്ളതുകൊണ്ടുതന്നെ അതിന്റെ ആഢ്യത്യമുള്ളതാണ് ബ്രിട്ടണിലെ തപാല്‍പെട്ടികള്‍. ഈ ആഢ്യത്യം തന്നെയാണ് അവയ്ക്ക് ശാപമാകുന്നതും. പുരാവസ്തുക്കള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ബ്രിട്ടണിലെ തപാല്‍പ്പെട്ടികളില്‍ ഒരെണ്ണം സ്വന്തമാക്കാനുള്ള ആഗ്രഹം തോന്നുക സ്വഭാവികമാണ്. ആഗ്രഹം മാത്രമല്ല, തപാല്‍ പെട്ടികള്‍ക്കുവേണ്ടി ആയിരക്കണക്കിന് പൗണ്ടും ചെലവാക്കാമെന്നുണ്ടെങ്കില്‍ കണ്ണടച്ചു തുറക്കുന്നതിന് മുമ്പുതന്നെ ഒരു തപാല്‍പ്പെട്ടി നിങ്ങളുടെ വീട്ടിലെത്തിയിരിക്കും.

തെരുവുകളില്‍ എവിടെയെങ്കിലും ഇരിക്കുന്ന ഈ തപാല്‍പ്പെട്ടികള്‍ പിറ്റേദിവസം അവിടെ കാണണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോഹനിര്‍മ്മിതമായ ഈ ചുവപ്പന്‍ പെട്ടികള്‍ക്ക് വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ഡിമാന്റ് ആണെന്നാണ് ലഭിക്കുന്ന സൂചന. പലയിടങ്ങളിലും കരിങ്കല്‍ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്നത്. അതില്‍നിന്ന് തപാല്‍പ്പെട്ടി അടര്‍ത്തിയെടുക്കണമെങ്കില്‍ ട്രക്കോ അതിനുതുല്യമായ ഏതെങ്കിലും വണ്ടികളോ ഉപയോഗിക്കുന്നുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് വൃത്തങ്ങള്‍.

ഇങ്ങനെ മോഷ്ടിക്കുന്ന പല തപാല്‍പ്പെട്ടികളും വിദേശ രാജ്യങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. പല തപാല്‍പ്പെട്ടികളും ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് വഴിയാണ് വിറ്റഴിക്കുന്നതെന്ന് അറിയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവും പിടികിട്ടുന്നത്. മോഷ്ടാക്കള്‍ കൂടുതലും ലക്ഷ്യം വെച്ചിരിക്കുന്നത് ഗ്രാമങ്ങളിലെ തപാല്‍പ്പെട്ടികളെയാണ്. പഴയകാലത്തെ പെട്ടികള്‍ ഉറപ്പിച്ചിരിക്കുന്നത് കരിങ്കല്ലിലും മറ്റും നിര്‍മ്മിച്ചിരിക്കുന്ന വീടുകളുടെ ഭിത്തികളിലും മറ്റുമായിരിക്കും. അതില്‍നിന്ന് എങ്ങനെ പെട്ടിയെ മാത്രം അടര്‍ത്തിയെടുക്കുമെന്നാണ് പലരും ചോദിക്കുന്നത്.

ഒരു തപാല്‍പ്പെട്ടി അമേരിക്കയില്‍ വില്‍ക്കുന്നത് 5,000 പൗണ്ടിനാണ്. വിക്ടോറിയ രാജ്ഞിയുടെ കാലത്തുള്ള തപാല്‍പ്പെട്ടിക്കാണ് ഇത്രയും രൂപ കിട്ടുക. 1910ലെ തപാല്‍പ്പെട്ടികള്‍ക്ക് ആയിരം പൗണ്ട് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.