ലണ്ടന്‍: ബ്രിട്ടണില്‍ ഫസ്റ്റ് ക്ലാസോടെ ഗ്രാജുവേറ്റ് പാസായവര്‍ക്ക് നല്ല കാലം തെളിയുന്നു. അവരെയെല്ലാം 20,000 പൗണ്ട് ശമ്പളത്തില്‍ ടീച്ചര്‍മാരായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെമസ്ട്രി, ഫിസിക്സ്, മാക്സ് എന്നീ വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസോടെ ഗ്രാജുവേഷന്‍ പാസായവര്‍ക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. ഇവരെ സെക്കന്ററി സ്കൂളുകളിലായിരിക്കും നിയമിക്കുകയെന്നാണ് അറിയുന്നത്.
കെമസ്ട്രി, ഫിസിക്സ്, മാക്സ് എന്നിവ പഠിച്ചവരെ അദ്ധ്യാപകരായി നിയമിക്കാന്‍ തീരുമാനിച്ച വിവരം കൂട്ടുകക്ഷി മന്ത്രിസഭയിലെ വിദ്യാഭ്യാസ സെക്രട്ടറി മൈക്കില്‍ കോവാണ് പറഞ്ഞത്. ഇതിനായി നികുതിയിളവുകളോടെ ഇത്തരം വിഷയങ്ങള്‍ പഠിച്ചവര്‍ക്കായി പ്രത്യേകം ട്രെയിംനിങ്ങുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ അദ്ധ്യാപകമികവ് വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
ഏറ്റവും കുറച്ച് അദ്ധ്യാപകരുള്ള വിഷയങ്ങളാണ് ഫിസിക്സും കെമസ്ട്രിയും മാക്സുമെല്ലാം. അതുകൊണ്ടുതന്നെയാണ് ഇളവുകളോടെയും മറ്റും പരിശീലനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഐടി, ഭാഷകള്‍, ഡിസൈന്‍, ടെക്നോളജി തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഇപ്പോള്‍ നല്‍കുന്നത് 13,000 പൗണ്ട് ശമ്പളമാണ്. പ്രൈമറി സ്കൂളുകളില്‍ പഠിപ്പിക്കുന്നതിന് നല്‍കുന്നത് 9,000 പൗണ്ട് ശമ്പളമാണ്. ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഗ്രാജുവേറ്റുകള്‍ക്ക് 5,00൦ പൗണ്ട് ശമ്പളമാണ് ഇപ്പോള്‍ നല്‍കുന്നത്. അതേസമയം വിദഗ്ദരായ അദ്ധ്യാപകരെ ലഭിക്കാത്ത ചില വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് 15,000 പൗണ്ട് വരെ ശമ്പളം കൊടുക്കുന്നുണ്ട്. ഇവരെക്കാളൊക്കെ ശമ്പളമാണ് കെമസ്ട്രി, ഫിസിക്സ്, മാക്സ് വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് നല്‍കാന്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല