ലണ്ടന്‍: രാജ്യത്ത് 65 വയസിനുശേഷം വിരമിക്കുന്നവരും വിരമിക്കാന്‍ തയ്യാറെടുത്തിരിക്കുന്നവരുമായ പലരും വന്‍ കടബാധ്യതയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്തില്‍ ഒരാള്‍ക്ക് വീതം 50,000 പൗണ്ടിന്റെ ബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ കടബാധ്യതയും ചുമതലയും ഏറിവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ആയിരത്തിലധികം ആളുകളെ ഇന്റര്‍വ്യൂ ചെയത് പ്രൂഡന്‍ഷ്യല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് മുതിര്‍ന്നവരിലെ കടബാധ്യതയെക്കുറിച്ച് പറയുന്നത്.
സ്വകാര്യവായ്പ, കുടുംബവായ്പ, മറ്റ് വായ്പകള്‍ എന്നീ നിലകളിലാണ് പലര്‍ക്കും ഉയര്‍ന്ന ബാധ്യത ഉണ്ടായിട്ടുള്ളത്. വന്‍ കടവുമായി വിരമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും പ്രൂഡന്‍ഷ്യലിന്റെ വിന്‍സ് സ്മിത്ത് പറഞ്ഞു.
വിരമിക്കലിനുശേഷം സുഖകരമായ ജീവിതം നയിക്കുന്നതിന് ഈ പ്രതിഭാസം തടസം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. വിരമിക്കലിനു ശേഷം ധനാഗമ മാര്‍ഗ്ഗങ്ങള്‍ കുറയുന്ന, ബാധ്യത ഏറുന്ന പരിതാപകരമായ അവസ്ഥയാണ് ഇതുമൂലം ഉടലെടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല