ബാബുഭരദ്വാജ്
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ സെന്‍സസ് യു.ഐ.ഡി മാതൃകയിലാണ്. ഇന്ത്യയിലെ മുഴുവന്‍ ജനതയുടെയും ഫോട്ടോയും വിരലടയാളെങ്ങളും ഒക്കെ അടങ്ങിയ സമ്പൂര്‍ണ്ണ വിവരശേഖരണമാണ് നടക്കാന്‍ പോകുന്നത്. ഇത്തരമൊരു വിവരശേഖരണം സാധരണ പൗരന്മാരുടെ മൗലികവകാശങ്ങളില്‍ നടത്തുന്ന കയ്യേറ്റമാണ്!. അത് ജനങ്ങളുടെ സ്വാതന്ത്യത്തെ ഭരാണാധികാരത്തിന് അടിയറ വെക്കലാണ്.
ഇന്ന് നമ്മുടെ കയ്യിലുള്ള വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിനും സമാനമായ മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളക്കുമപ്പുറം വ്യക്തികളുടെ സ്വകാര്യമായ എല്ലാ ശരീര പരിശോധനകളും വിരലടയാളങ്ങളുടെ രേഖപ്പെടുത്തലും സമഗ്രാധിപത്യത്തിന്റെ മുന്നൊരുക്കമാണെന്ന് കരുതുന്നതില്‍ തെറ്റില്ല.
ബ്രിട്ടന്‍ നേരത്തെ തന്നെ നാഷണല്‍ ഐഡന്റിറ്റി സ്‌കീമെന്ന പേരില്‍ ഇത്തരം വിവരശേഖരണം നപ്പാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടന്‍ ഈ അടുത്ത ദിവങ്ങളില്‍ ഇങ്ങിനെ ശേഖരിച്ചതും രേഖപ്പെടുത്തിയതുമായ വിവരരേഖകളും സീഡികളും ഹാര്‍ഡ്- ഡിസ്‌കുകളും രജിസ്റ്ററുകളും നശിപ്പിക്കുകയുണ്ടായി. ഈ പദ്ധതി അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നത് ഇപ്പോഴത്തെ ഭരണമുന്നണി തന്നെയാണ്.
സഖ്യകക്ഷി സര്‍ക്കാരിന്റെ ആദ്യ നടപടകളില്‍ ഒന്ന് ഇതായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രജിസ്റ്ററുകള്‍ നശിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ഈ വാഗ്ദാനം പാലിക്കുകയാണ് ചെയ്തത്. തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണമെന്നാണ് ആഭ്യന്തര മന്ത്രി ഡാമിയല്‍ ഗ്രീന്‍ പറഞ്ഞത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗ് ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
ബ്രിട്ടന്‍ അടക്കം ഉപേക്ഷിക്കുകയും ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ജനവിരുദ്ധ- ജനാധിപത്യ വിരുദ്ധ പദ്ധതി നടപ്പാക്കി തുടങ്ങുന്നത്. ഇത് എന്തിന്റെ പുറപ്പാടാണെന്നാണ് നമ്മള്‍ ആശങ്കപെടേണ്ടിയിരിക്കുന്നത്. കൊടികള്‍ ചെലവാക്കി ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിക്കെണ്ടിരിക്കുന്ന വിവര ശേഖരണത്തെ പ്രതിരോധിക്കേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല