2 ട്രില്യണ്‍ പൌണ്ട് കടബാധ്യതയുണ്ട് ബ്രിട്ടനെന്ന് പുതിയ റീപ്പോര്‍ട്ട്. ശരാശരി 80,000 പൌണ്ടാണ് ഓരോ ബ്രിട്ടീഷ് കുടുംബത്തിന്റെയും കടബാധ്യത. പെന്‍ഷന്‍ അടക്കമുള്ള എല്ലാ പൊതു ബാധ്യതകളും ഇതില്‍ പെടുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ഭാവിയില്‍ അധ്യാപകര്‍, പോലീസ്, എന്‍.എച്ച്, എസ് ഉദ്യാഗസ്ഥര്‍ ഇവരുടെയൊക്കെ പെന്‍ഷനു മാത്രമായ് 1.1 ട്രില്യണ്‍ പൌണ്ട് ബ്രിട്ടണ്‍ നികുതിദായകരില്‍ നിന്നും പിരിച്ചെടുക്കേണ്ടി വരുമെന്നാണ്.
ബ്രിട്ടന്റെ മൊത്ത വരുമാനത്തിന്റെ 80 ശതമാനമാണ് ഈ ബാധ്യത എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളുടേതിനേക്കാള്‍ മൂന്ന് മടങ്ങാണിപ്പോണ്‍ ബ്രിട്ടന്റെ കടം എന്നിരിക്കെ കൂടൂതലായ് സ്കൂളുകളും ഹോസ്പിറ്റലുകളൂം തുടങ്ങേണ്ടി വന്നാല്‍ ഈ കടബാധ്യത ഇനിയും കൂടാനാണ് സാധ്യത.
2008ല്‍ പെന്‍ഷന്‍ ബാധ്യത 770 ബില്യണ്‍ പൌണ്ടായിരൂന്നു, അതായത് ഇന്നത്തേതിനേക്കാള്‍ 330 ബില്യണ്‍ പൌണ്ട് കുറവ്. കഴിഞ്ഞ മാര്‍ച്ചില്‍ 5.1 ബില്യണ്‍ പൌണ്ടാണ് പി.എഫ്.ഐ ക്ക് മാത്രമായ് ചിലവായത്.നികുതി വര്‍ദ്ധിപ്പിച്ചും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയും കടബാധ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല