ബ്രിട്ടനില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവിധാനമാണ് അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമായി. ഈയവസ്ഥയാണ് യു.കെയിലെത്താന്‍ തങ്ങള്‍ക്ക് ധൈര്യം പകരുന്നതെന്ന് കലൈസിലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ പറയുന്നു.
ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും പണചെലവാക്കിയാണ് പലരും ഫ്രഞ്ച് പോര്‍ട്ടിലെത്തുന്നത്. തുടര്‍ന്ന് ലോറിയിലും മറ്റ് നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയും യു.കെയിലെത്തുകയാണ് ചെയ്യുന്നത്. ബ്രിട്ടനിലെ കുടിയേറ്റസംവിധാനങ്ങളെക്കുറിച്ചെല്ലാം വ്യക്തമായി മനസിലാക്കിയിട്ടാണ് ഇവര്‍ രാജ്യത്തെത്തുന്നത്. ഇന്റര്‍നെറ്റിലും ടി.വിയിലൂടെയും ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കിയിട്ടാണ് കുടിയേറ്റത്തിന് തയ്യാറാകുന്നതെന്ന് ലിബിയയില്‍ നിന്നുമെത്തിയ മുഹമ്മദ് പറഞ്ഞു. യുദ്ധസമയത്തുനിന്നും ലിബിയ വിട്ടത് വളരെ ബുദ്ധിമുട്ടോടെയായിരുന്നു.
പക്ഷേ ഇംഗ്ലണ്ടുകാര്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് പ്രതീക്ഷയുണര്‍ത്തുന്നു. തന്നെപ്പോലെ തന്റെ സഹോദരങ്ങളും ഇംഗ്ലണ്ടിലെത്താന്‍ കാത്തിരിക്കുകയാണെന്നും മുഹമ്മദ് പറയുന്നു. ഫ്രാന്‍സിലെത്താനായി തനിക്ക് 5000 പൗണ്ട് ചിലവായതായും മുഹമ്മദ് പറഞ്ഞു. അതിനിടെ യു.ക ബോര്‍ഡര്‍ ഏജന്‍സി വളരെ അയഞ്ഞ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല