ലണ്ടന്‍: ബ്രിട്ടനിലെ ജീവിതം ചെലവേറിയതെന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍. ഭക്ഷ്യ, പെട്രോള്‍ വില വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിലെ ഉപഭോക്താക്കള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടികയാണെന്നും ചാന്‍സലര്‍ സമ്മതിച്ചു.
പണപ്പെരുപ്പം സ്ഥിരമായി നിലനിര്‍ത്താന്‍ ഈയാഴ്ച അവസാനം നടക്കുന്ന ജി 20 ഉച്ചകോടിയിലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യാന്തര വിപണിയില്‍ പൗണ്ടിന്റെ വില കുറഞ്ഞതോടെ പണപ്പെരുപ്പം നാലു ശതമാനം വര്‍ധിച്ചു. ലോകത്തിലേറ്റവും വിലക്കയറ്റമുള്ളത് ബ്രിട്ടനിലാണെന്നുള്ളതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റെര്‍ലിങ്ങിന്റെ വിലയിടിഞ്ഞത് കയറ്റുമതിയെ സഹായിച്ചിട്ടുണ്ട്. വിദേശത്ത് വിപണനം നടത്താനായി ഉല്പന്നങ്ങള് ഉണ്ടാക്കുന്ന ഒരു പുതിയ രീതി നടപ്പാക്കി എക്സ്പോര്‍ട്ടേഴ്സിന് ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൗണ്ടിന്റെ വില നിലനിര്‍ത്തേണ്ടത് ചാന്‍സലറെന്ന നിലയില്‍ തന്റെ ചുമതലയല്ലെന്നും ഓസ്ബോണ്‍ കൂട്ടിച്ചേര്‍ത്തു.
20 വന്രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന പാരിസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി ഇരുപത് ഉച്ചകോടിയില്‍ രാജ്യത്തിന്റെ കമ്മി നിയന്ത്രിക്കുന്നതിനും ബാങ്കുകളെ നിയന്ത്രിക്കുന്നതിനും പ്രാധാന്യം നല്‍കുക വഴി ഈസാഹചര്യത്തില്‍ നിന്നും ഇംഗ്ലണ്ടിന് തിരിച്ചുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല