ലണ്ടന്‍: ബ്രിട്ടനിലേക്ക് ലൈംഗിക തൊഴിലാളികളെ വ്യാപകമായി കടത്തിക്കൊണ്ടിവരുന്നു. പൊണ്ണത്തടിയനായ ബള്‍ഗേറിയന്‍ സ്വദേശിയ അറ്റാനോസ് നാസ്‌കോയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കണ്ണി. ദ ബിയര്‍ എന്ന പേരിലറിയപ്പെടുന്ന ഇയാള്‍ വിദേശരാജ്യങ്ങളിലെ ദരിദ്രകുടുംബങ്ങളിലുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ബ്രിട്ടനിലേക്ക് കടത്തികൊണ്ടുവരും. ഇവരെ ലൈംഗികതയ്ക്കുവേണ്ടി വില്‍ക്കുകയും ഒരു തവണ 90പൗണ്ട് വരെ കൈപ്പറ്റുകയും ചെയ്യും.
വീട്ടുജോലികളും ക്ലീനിംങ് ജോലികളും ചെയ്തുവരുന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് ഇയാള്‍ വാണിഭം നടത്തുന്നത്. ദിവസം 20പേര്‍ക്കുവരെ ഇവരെ കൈമാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. നാസ്‌കോയുടെ കള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നത് ന്യൂസ് ഓഫ് ദ വേള്‍ഡ് അന്വേഷണ സംഘമാണ്.
ലണ്ടനിലെ ഒരു വേശ്യാലയത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയിലാണ് അന്വേഷണ സംഘം നാസ്‌കോയെ സമീപിച്ചത്. ഒരു പെണ്‍കുട്ടിയെ കിട്ടുക എന്നത് പ്രശ്‌നമല്ല. നിങ്ങള്‍ എനിക്ക് പണം നല്‍കിയാല്‍ അവര്‍ നിങ്ങളുടേതായി മാറും, നാസ്‌കോ അയാളോട് പറഞ്ഞു. സാധാരണ പെണ്‍കുട്ടികള്‍ക്ക് 1,000പൗണ്ടും സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് 5,000പൗണ്ടുമാണ് വില. നിങ്ങള്‍ ഇവര്‍ക്ക് വേണ്ടി ഒരു തവണ പണം നല്‍കിയാല്‍ ഞങ്ങള്‍ക്ക് അവരുടെ പേപ്പറുകള്‍ ശരിയാക്കിലഭിക്കുകയും അവരെ ലണ്ടനിലേക്ക് കടത്താന്‍ കഴിയുകയും ചെയ്യും. അയാള്‍ വ്യക്തമാക്കി.
ഇവരെക്കൊണ്ട് വേശ്യാലയസൂക്ഷിപ്പുകാര്‍ ദിവസം മുഴുവന്‍ പണിയെടുപ്പിക്കുമെന്ന് നാസ്‌കോയ്ക്കറിയാം. അങ്ങനെനോക്കുമ്പോള്‍ ഓരോ പെണ്‍കുട്ടിയും ദിവസം 1,000പൗണ്ടെങ്കിലും ഉണ്ടാക്കും. ഓപ്പറേഷന്‍ അക്യുമെനിന്റെ കണക്കുപ്രകാരം ബ്രിട്ടനിലെ വേശ്യാലയങ്ങളില്‍ ഇത്തരം 11,800 പെണ്‍കുട്ടികളുണ്ട്. ഓരോ വര്‍ഷവും 1,400 പെണ്‍കുട്ടികളെയാണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 80%പേരും വിദേശികളാണ്.
കച്ചവടം ഉറപ്പിക്കായി നാസ്‌കോയും അദ്ദേഹത്തിന്റെ സഹായി ക്രിസ്റ്റോസും ചില ‘സാമ്പിളു’കളെയും കൊണ്ടുവന്നിരുന്നു. മെലിസ, ആനി, എന്നീ പേരുകള്‍ പറഞ്ഞ് രണ്ടുപേരെ ബള്‍ഗേറിയയയുടെ തലസ്ഥാനമായ സോഫിയയിലെ ഷെറാടണ്‍ ഹോട്ടലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ മെലീസയെ അടുത്തേക്ക് വിളിച്ച് അവളുടെ ഗുണഗണങ്ങള്‍ വര്‍ണിക്കാന്‍ തുടങ്ങി. ക്രിസ്റ്റ്യാനോ അവളുടെ ബ്രസ്റ്റ് പരതിക്കൊണ്ട് പറഞ്ഞു ഇത് വളരെ നല്ലതാണ്. മെലിസയ്ക്ക് 1,500പൗണ്ടാണ് ഇയാള്‍ വിലയിട്ടത്. രാത്രി നിങ്ങള്‍ക്ക് അനിറ്റയെക്കാണാം. അവള്‍ സുന്ദരിയായ 16കാരിയാണെന്നും അയാള്‍ പറഞ്ഞു.
അനിറ്റയ്ക്ക് 5,000പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ഇവളെ വീട്ടുജോലിക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും കൂട്ടികൊണ്ടുവന്നതാണിവര്‍. പിന്നീട് ഇവള്‍ക്ക് പലരുമായും ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടിവന്നു. ഇവള്‍ ഇപ്പോള്‍ ബ്രിട്ടനിലേക്കോ, സ്‌പെയിനിലേക്കോ, ബെല്‍ജിയത്തിലേക്കോ, ഇറ്റലിയിലേക്കോ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. 1,500പൗണ്ട് വിലയിട്ട് ആനിയെന്ന മറ്റൊരു പെണ്ണിനെക്കൂടി കാണിച്ചുതന്നു.
പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ പാസ്‌പോര്‍ട്ടും, ടിക്കറ്റും ലഭ്യമാക്കാന്‍ വേണ്ടി ഇവരുടെ ഐഡികാര്‍ഡുകള്‍ നല്‍കാമെന്ന് നാസ്‌കോ പറഞ്ഞു. നാല് പെണ്‍കുട്ടികള്‍ക്കും കൂടി 9,000പൗണ്ട് നല്‍കിയാല്‍ മതി എന്നയാള്‍ സമ്മതിച്ചു. സംശയം തോന്നാതിരിക്കാന്‍ ഇവരെ ഓരോരുത്തരെയായി കടത്തിയാല്‍ മതിയെന്ന മുന്നറിയിപ്പും നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല