ബ്രിട്ടനിലെ സ്‌ത്രീകളുടെ പെണ്‍കുട്ടികളുടെയും മെന്റല്‍ ഹെല്‍ത്ത് പരിതാപകരമാണെന്ന് റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് സ്‌ത്രീകളും മാനസികമായി കരുത്തരല്ലെന്നാണ് കണ്ടെത്തല്‍. ഇക്കാരണത്താല്‍ മാത്രം 25% സ്‌ത്രീകള്‍ സിക്ക് ലീവ് എടുക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പ്ലാറ്റ്ഫോം 51 എന്ന സംഘടനയാണ് സ്‌ത്രീകളുടെ മാനസിക ആരോഗ്യത്തെപ്പറ്റി പഠനം നടത്തിയത്. ഡിപന്‍ഡന്‍സി കള്‍ച്ചറാണ് മാനസിക ആരോഗ്യത്തിന്റെ മോശം അവസ്ഥയ്ക്ക് കാരമെന്നാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 32% സ്‌ത്രീകളും കുട്ടികളും ആന്റി ഡിപ്രഷന്‍ ചികിത്സ തേടിയവരോ തേടുന്നവരോ ആണ്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 2000 സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയിലാണ് സര്‍വേ നടത്തിയത്. ചില വനിതാ ഗ്രൂപ്പുകള്‍ നേരത്തേ നടത്തിയ പഠന റിപ്പോര്‍ട്ടും പരിശോധിച്ചാണ് അന്തിമ പ്ലാറ്റ്ഫോ 51 അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല