ബ്രിട്ടനില്‍ അശ്ലീല വെബ് സൈറ്റുകള്‍ക്ക് നിരോധനം വരും…എന്താ വിശ്വസിക്കാന്‍ കഴിയുന്നില്ലേ ..എന്നാല്‍ സംഭവം സത്യമാണ് . പതിനെട്ടു വയസിനു താഴെ പ്രായമുള്ളവര്‍ അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നത് തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു.ഇത് സംബന്ധിച്ച് മന്ത്രിതലത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു.എട്ടു വയസു പ്രായമുള്ള കുട്ടികള്‍ വരെ മോശം സൈറ്റുകള്‍ കാണുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
പുതിയ പരിഷ്ക്കാരപ്രകാരം അശ്ലീല സൈറ്റുകള്‍ ഓട്ടോമാറ്റിക് ആയി നിരോധിക്കും.ഇനി അഥവാ ആര്‍ക്കെങ്കിലും അല്‍പം മസാല കാണണമെന്നുണ്ടെങ്കില്‍ പതിനെട്ടു വയസു തികഞ്ഞു എന്ന തെളിവു ഹാജരാക്കേണ്ടി വരും. ഇത് സംബന്ധിച്ച നിരോധനം സ്വന്തം നിലയില്‍ എടുക്കാന്‍ ഇന്റര്‍നെറ്റ് സര്‍വിസ് ദാതാക്കളോട് കള്‍ച്ചറല്‍ സെക്രട്ടറി ജെര്‍മി ഹണ്ട് ആഹ്വാനം ചെയ്തു.ഇല്ലെങ്കില്‍ നിയമം മൂലം നിരോധനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്റര്‍നെറ്റില്‍ ഉള്ള അശ്ലീല സൈറ്റുകളില്‍ മൂന്നു ശതമാനത്തിനു മാത്രമാണ് വയസു സംബന്ധിച്ച തെളിവു നല്‍കേണ്ടതുള്ളൂ.ബാക്കി 97 ശതമാനം സൈറ്റുകളും ഏതു പ്രായക്കാര്‍ക്കും വായിക്കാം.ബ്രിട്ടനിലെ പകുതിയോളം വീടുകളിലും മാതാപിതാക്കള്‍ കുട്ടികള്‍ ഏതു സൈറ്റുകള്‍ കാണുന്നു എന്ന് ശ്രദ്ധിക്കാറില്ല.ടോറി എം പി ആയ ക്ലെയര്‍ പെറിയാണ് ഈ പരിഷ്ക്കാരത്തിന് വേണ്ടി ശക്തമായി വാദിച്ചത്.പുതിയ പരിഷ്ക്കാരത്തിന് സ്ത്രീ സംഘടനകളുടെ ശക്തമായ പിന്തുണയും ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല