1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2011

ലണ്ടന്‍: ബ്രിട്ടനില്‍ ദിവസം നൂറിലധികം കോടീശ്വരന്‍മാരുണ്ടാകുന്നെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് അതിജീവിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് ബ്രിട്ടനിലെ കോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിക്കുകയാണ്. 619,000 കോടീശ്വരന്‍മാര്‍ ഇപ്പോള്‍ ഇവിടെയുണ്ടെന്നാണ് ബാര്‍ക്ലെ വെല്‍ത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇത് 528,000 ആയിരുന്നു.

ഓഹരി വിപണിയിലെ ഉണര്‍വ്വും സ്വകാര്യ സംരഭങ്ങളുടെ വളര്‍ച്ചയും പണക്കാരായ വിദേശികളുടെ വരുവുമാണ് ബ്രിട്ടനിലെ പണക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. ദിവസം 120 കൂടുതല്‍ കോടീശ്വരന്‍മാരാണ് ഇവിടെയുണ്ടാവുന്നത്. ആകെയുള്ള കോടീശ്വരന്‍മാരില്‍ 86,000 ത്തോളം പേരുടെ ആസ്തി 5മില്ല്യണ്‍ പൗണ്ടില്‍ കൂടുതലാണ്. ടെന്‍ ലൈഫ് സ്‌റ്റൈല്‍ മാനേജ്‌മെന്റിന്റെ സ്ഥാപകന്‍ അലക്‌സ് ചീറ്റില്‍ പറയുന്നത് അദ്ദേഹത്തിന്റെ ക്ലൈന്റുകളുടെ അടിത്തറ ശക്തിപ്പെടുകയാണെന്നാണ്. ഹേസ്റ്റണ്‍ ബ്ലൂമെന്‍തല്‍ റസ്‌റ്റോറന്റില്‍ ഒരു ടേബിള്‍ ബുക്ക് ചെയ്യുന്നതുമുതല്‍ ലണ്ടനില്‍ 10മില്ല്യണ്‍ പൗണ്ടിന്റെ വീട് കണ്ടെത്തുന്നതുവരെയുള്ള സേവനങ്ങള്‍ക്ക് അദ്ദേഹം ഈടാക്കുന്നത് 300 പൗണ്ടാണ്.

ബ്രിട്ടനിലെ കോടീശ്വരന്‍മാരുടെ എണ്ണം സിറ്റി ബാങ്കേഴ്‌സിനേക്കാള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് ബാര്‍ക്ലെസ് വെല്‍ത്തിന്റെ യു.കെഅയര്‍ലന്റ് ഹെഡായ ഡേവിഡ് സെമയ പറയുന്നത്. തന്റെ ക്ലൈന്റെുകളില്‍ 500,000പൗണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം 2008ലേതിനെക്കാള്‍ ഒരുപാട് കൂടിയിട്ടുണ്ട്. രാജ്യം നേരിട്ട വന്‍ സാമ്പത്തികമാന്ദ്യത്തിനുശേഷം സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാവുന്നു എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലെ കോടീശ്വരന്‍മാരുടെ 46% വും ലണ്ടന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ളവരാണെന്ന് ലെഡ്ബറി നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. 92,000 കോടീശ്വരന്‍മാരുള്ള മിഡ്‌ലാന്റാണ് രണ്ടാംസ്ഥാനത്ത്. 64,000 പണക്കാരുള്ള വടക്കുകിഴക്കന്‍ മേഖലയാണ് മൂന്നാമത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.