കഴിഞ്ഞ 12 മാസത്തിനിടെ ബ്രിട്ടനിലെ കുറ്റകൃത്യങ്ങളില്‍ അഞ്ച് ശതമാനം കുറവുണ്ടായെന്ന് ബ്രിട്ടീഷ് ക്രൈം സര്‍വേ റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 9.9 ദശലക്ഷം കുറ്റകൃത്യങ്ങളാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇത് 9.4 9.9 ദശലക്ഷം കുറ്റകൃത്യങ്ങളായി കുറഞ്ഞിട്ടുണ്ട്.
പൊലീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഏഴ് ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ലൈംഗിക അതിക്രമങ്ങളില്‍ ഏഴ് ശതമാനം വര്‍ധനവുണ്ടായി.
ആത്‌ഹത്യാ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. നാല് ശതമാനമാണ് ആത്‌മഹത്യാ നിരക്കിലെ കുറവ്. കഴിഞ്ഞവര്‍ഷം 606 പേരാണ് ആത്‌മഹത്യ ചെയ്‌തത്. 2009ല്‍ ഇത് 619 പേരായിരുന്നു. 1998ന് ശേഷം ഏറ്റവും കുറവ് ആത്‌മഹത്യ നടന്ന വര്‍ഷമാണ് 2010.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല