ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തണുപ്പിലേക്ക് വീഴാന്‍പോകുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്. -26.1 ഡിഗ്രിയായി ഇംഗ്‌ളണ്ടിലെ അന്തരീക്ഷ നില ഈ ആഴ്ച താഴാമെന്ന് അറിയിപ്പില്‍ പറയുന്നു.ഇതു പ്രവചനം മാത്രമാണെന്നും എന്നാല്‍, സൂര്യന്‍ ഭ്രമണപഥത്തിലെ ഏറ്റവും താഴ്ന്ന തലത്തിലായതിനാല്‍ അന്തരീക്ഷനിലയില്‍ മാറ്റത്തിന് സാദ്ധ്യതയില്ലെന്നും അറിയിപ്പ് തുടരുന്നു.
കൊടുംതണുപ്പ് ക്രിസ്മസ് ദിനത്തിലും തുടരാനാണ് സാദ്ധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
ഹൈലാന്‍ഡ്‌സില്‍ 1995 ഡിസംബര്‍ 10ന് രേഖപ്പെടുത്തിയ -27.2 ഡിഗ്രിയാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനില.
സൈബീരിയയില്‍ നിന്ന് വീശിയെത്തുന്ന കാറ്റിന് ക്രൗര്യമേറുകയാണ്. റോഡ്, റെയില്‍ യാത്രക്കാര്‍ വേണ്ടത്ര മുന്നൊരുക്കങ്ങളോടെ മാത്രമേ യാത്ര പുറപ്പെടാന്‍ പാടുള്ളൂവെന്നും മുന്നറിയിപ്പുണ്ട്.
1993ലേതിനു സമാനമായ ഹിമപാതമാണ് വരാന്‍ പോകുന്നതെന്ന് ബിബിസി ഫോര്‍കാസ്റ്റര്‍ മാറ്റ് ടൈലര്‍ മുന്നറിയിപ്പ് നല്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല