പതിനായിരക്കണക്കിന് പാസ്‌പോര്‍ട്ടുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ നശിക്കുന്നതായി കണ്ടെത്തി. യാതോരു ശ്രദ്ധയുമില്ലാത്തതിനാലാണ് ഇങ്ങനെ പാസ്‌പോര്‍ട്ടുകള്‍ നശിക്കുന്നതെന്നാണ് യു.കെയിലെ ഐഡന്റിന്റി ആന്റ് പാസ്‌പോര്‍ട്ട് സര്‍വ്വീസ് (ഐ.പി.എസ്) വ്യക്തമാക്കിയിട്ടുള്ളത്.
പാസ്‌പോര്‍ട്ട് വേണ്ടവിധം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ക്യാമ്പെയ്ന്‍ തന്നെ ഐ.പി.എസ് ആരംഭിച്ചിട്ടുണ്ട്. പലപ്പോഴും ബാറിലും ക്ലബ്ബിലുമായി ആയിരക്കണക്കിന് പാസ്‌പോര്‍ട്ടുകളാണ് നഷ്ടപ്പെട്ടു പോകുന്നത്. ആളുകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പാസ്‌പോര്‍ട്ട് തട്ടിയെടുക്കുന്ന രീതി ബ്രിട്ടനില്‍ വ്യാപകമായി നടക്കുന്നുണ്ട്. പലപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്ക് നല്‍കുന്ന കോട്ടുകളിലായിരിക്കും ആളുകളുടെ പാസ്‌പോര്‍ട്ട്. ഇത്തരത്തിലും ഇവ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
പാസ്‌പോര്‍ട്ട് റീപ്ലേസ് ചെയ്യാനായി ലഭിക്കുന്ന അപേക്ഷയുടെ ഭാഗമായി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഐ.പി.എസ് സര്‍വ്വേ നടത്തിയത്. പുരുഷന്‍മാര്‍ ഒരുവര്‍ഷം 162,500 പാസ്‌പോര്‍ട്ടുകളും സ്ത്രീകള്‍ 112,000 പാസ്‌പോര്‍ട്ടുകളും റീപ്ലേസ് ചെയ്യുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. 20 വയസുള്ളവരുടെ ഇടയിലാണ് പാസ്‌പോര്‍ട്ടുകള്‍ കാര്യമായി നഷ്ടപ്പെട്ടുപോകുന്നതായി കണ്ടെത്തിയിട്ടുള്ളത്.
പാസ്‌പോര്‍ട്ട് നഷ്ടമാകുന്നതില്‍ 20.8 ശതമാനം 30 വയസ് പ്രായമുള്ളവരാണ്. 40 വയസുള്ളവര്‍ക്കിടയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്നത് 12.8 ശതമാനത്തോളം വരും. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ തട്ടിയെടുക്കുന്നതിനായി വലിയൊരു ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.പി.എസ് ചീഫ് എക്‌സിക്യൂട്ടിവ് സാറ റാപ്‌സണ്‍ പറഞ്ഞു. വീട്ടിലായാലും വിദേശത്തായാലും പാസ്‌പോര്‍ട്ട് വേണ്ടപോലെ സൂക്ഷിച്ചില്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുമെന്നും റാപ്‌സണ്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല