ബ്രിട്ടനില്‍ ഡിഫോള്‍ട്ട് റിട്ടയര്‍മെന്റ് ഏജ് (ഡി ആര്‍ എ) സംവിധാനം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അറുപത്തിയഞ്ചാം വയസില്‍ സര്‍വീസില്‍ നിന്ന് വിരമിക്കണെന്ന് നിര്‍ബന്ധമില്ല. ഈ വര്‍ഷം ഏപ്രില്‍ ആറ് മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക.
കൂടുതല്‍ കാലം ജോലി ചെയ്യാനുളള സ്വാന്ത്ര്യം ബ്രിട്ടീഷ് എക്കോണമിക്ക് ഉണര്‍വേകുമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ഫിനാന്‍സിന്റെ പ്രതീക്ഷ. പ്രായപരിധി കഴിഞ്ഞാലും ജോലിയില്‍ തുടരമോ വേണ്ടയോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാമെന്ന് എംപ്ലോയ്മെന്റ് റിലേഷന്‍സ് മിനിസ്റ്റര്‍ എഡ്വാര്‍ഡ് ഡേവി പറഞ്ഞു.
ഇനിമുതല്‍ കാലാവധി കഴിഞ്ഞ് പിരിഞ്ഞ് പോകാനുളനോട്ടീസ് നല്‍കാനും കഴിയില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റിട്ടയര്‍മെന്റ് പ്രായം എടുത്ത് കളയാനുളള ചര്‍ച്ച കൂട്ടുകക്ഷി സര്‍ക്കാര്‍ ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല