1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2011

ലണ്ടന്‍: ബ്രിട്ടന്റെ കടം വന്‍തോതില്‍ ഉയര്‍ന്നതായി പഠന റിപ്പോര്‍ട്ട്. ഓരോ കുടുംബത്തിനും 138,360പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ആകെ കടം 876ബില്യണ്‍ പൗണ്ടായെന്നും ഇത് കുടുംബങ്ങളുടെ ദേശീയ കടം 33,100പൗണ്ടാക്കുമെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്ക്.

രാജ്യം സംരക്ഷണച്ചുമതല ഏറ്റെടുത്ത ബാങ്കുകള്‍ ഉണ്ടാക്കിവച്ച കടവും കൂട്ടിയാല്‍ ഇത് 2,252ബില്യണാവുമെന്നാണ് ഒ.എന്‍.എസ് പറയുന്നത്. ബോയിഡ്‌സ് ബാങ്കിങ് ഗ്രൂപ്പ്, റോയല്‍ ബാങ്ക് സ്‌കോട്ട്‌ലാന്റ് നോര്‍ത്തേണ്‍ റോക്ക്, ബ്രാഡ്‌ഫോര്‍ഡ് ആന്റ് ബിഗ്ലി എന്നീ ബാങ്കുകളെ 2008 ഫെബ്രുവരിയില്‍ രക്ഷിച്ചിരുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ കണക്കെന്ന് പോളിസി സ്റ്റഡീസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 3,617 ബില്യണ്‍ പൗണ്ടാണ് യഥാര്‍ത്ഥ കണക്കെന്നാണ് പോളിസി സ്റ്റഡീസ് പ്രവര്‍ത്തകര്‍ പറയുന്നത്. രാജ്യത്തുള്ള 26ലക്ഷം ആളുകളുടെ പേരില്‍ ഈ കടം വീതിച്ചു നല്‍കിയാല്‍ ഓരോരുത്തരും 138,360പൗണ്ട് വരും. ബ്രിട്ടന്റെ സാമ്പത്തിക ഉല്പാദനത്തിന്റെ 240 ശതമാനത്തിന് തുല്യമാണിത്.

രാജ്യത്തിന്റെ കടത്തിന്റെ കണക്കുകള്‍ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ മോശമാണ് യഥാര്‍ത്ഥത്തില്‍ ഇതെന്ന് റിപ്പോര്‍ട്ടിന്റെ ലേഖകരിലൊരാളും ടോറി എം.പിയുമായ ബ്രൂക്ക്‌സ് ന്യൂമാര്‍ക്ക് പറയുന്നു. കടനത്തിന്റെ കാര്യത്തില്‍ സത്യസന്ധമായ കാര്യങ്ങള്‍ നികുതി ദായകരെ അറിയിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.